നെറ്റ്ഫ്‌ലിക്‌സിൽ ഏറ്റവും അധികം ആളുകൾ കണ്ട മലയാള ചിത്രം ഇതാണ്!

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇറങ്ങിയ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5; ദി ബ്രെയിൻ. കെ മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടിയുടെ സേതുരാമയ്യർ വീണ്ടും എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.…

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇറങ്ങിയ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രം സിബിഐ 5; ദി ബ്രെയിൻ. കെ മധുവിന്റെ സംവിധാനത്തിൽ മമ്മൂട്ടിയുടെ സേതുരാമയ്യർ വീണ്ടും എത്തിയപ്പോൾ സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലും ചിത്രമെത്തിയിരുന്നു.

നെറ്റ്ഫ്‌ലിക്‌സിലാണ് സിബിഐ 5; ദി ബ്രെയിൻ സ്ട്രീം ചെയ്യുന്നത്. അതേ സമയം നെറ്റ്ഫ്‌ലിക്‌സിൽ ആളുകൾ ഏറ്റവുമധികം കണ്ട മലയാള സിനിമ സിബിഐ 5 ആണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മെയ് 1 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഇക്കഴിഞ്ഞ ജൂണിലാണ് ഒടിടിയിലെത്തിയത്. മലയാളത്തിനൊപ്പം ഹിന്ദി, തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലും സിബിഐ 5 സ്ട്രീം ചെയ്യ്തിരുന്നു.

മമ്മൂട്ടിയെ കൂടാതെ രഞ്ജി പണിക്കർ, സായ്കുമാർ, മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, ആശാ ശരത്ത്,കനിഹ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.നടൻ ജഗതി ശ്രീകുമാർ നാളുകൾക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു സിബിഐ 5 മമ്മൂട്ടി, എസ് എൻ സ്വാമി,കെ മധു എന്നീ കൂട്ടുകെട്ടിൽ സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങിയത് 1988ലാണ്. പിന്നീട് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ ചിത്രങ്ങളുമെത്തിയിരുന്നു