അയ്യരെ തോല്‍പ്പിക്കാനാവില്ല മക്കളെ…! വെറും 9 ദിവസങ്ങള്‍കൊണ്ട് വാരിയത് എത്ര കോടിയെന്നോ..?

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം മെയ് ഒന്നാം തീയതി പ്രേക്ഷകരിലേക്ക് എത്തിയത്. വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ സിനിമ പ്രേഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എന്നായിരുന്നു ആദ്യ ദിവസത്തെ കമന്റുകള്‍.…

ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം മെയ് ഒന്നാം തീയതി പ്രേക്ഷകരിലേക്ക് എത്തിയത്. വമ്പന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ സിനിമ പ്രേഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എന്നായിരുന്നു ആദ്യ ദിവസത്തെ കമന്റുകള്‍. എന്നാല്‍ കാണികളായി സ്ത്രീ ജനങ്ങള്‍ ഒരുപാട് കയറിയ സിനിമ കൂടിയായിരുന്നു സിബിഐ 5 ദ ബ്രെയിന്‍. മലയാള സിനിമാ രംഗത്തെ വലിയൊരു താരനിര തന്നെ അണിനിരന്ന ഈ സിനിമയില്‍ നടന്‍ ജഗതിയുടെ തിരിച്ചു വരവും പ്രേക്ഷകരെ ഒരുപാട് ആകര്‍ഷിച്ചിരുന്നു.

സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ നാളുകളില്‍ നേടിയത് എങ്കിലും മലയാള സിനിമാ ചരിത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടം ഈ സിനിമ സ്വന്തമാക്കിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. സിനിമ ഇറങ്ങിയ 9 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോടികളാണ് നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ആഗോള വിതരണക്കാരായ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസാണ് സിനിമയുടെ കളക്ഷനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..

ഈ വാര്‍ത്തയാണ് ഇപ്പോള്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരും ആരാധകരും ആഘോഷമാക്കി മാറ്റുന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു സിനിമ നേടിയത് എങ്കില്‍ കൂടി കളക്ഷന്‍ റിപ്പോര്‍ട്ടുകളില്‍ വന്‍ വിജയമാണ് കണ്ടിരിക്കുന്നത്. അതേസമയം, സിനിമയെ മനപൂര്‍വ്വം ഡീഗ്രേഡിംഗ് ചെയ്യാന്‍ ചിലര്‍ ശ്രമിച്ചെന്നാണ് സംവിധായകന്‍ കെ മധു പറഞ്ഞത്.

പക്ഷേ പ്രേക്ഷകര്‍ ഞങ്ങളുടെ കൂടെ നിന്നു എന്നും അതിനൊരുപാട് നന്ദി ഉണ്ടെന്നും അദ്ദേഹം അറിച്ചിരുന്നു. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ് എന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്.