ഒ.ടി.ടിയില്‍ തരംഗം തീര്‍ക്കാന്‍ അയ്യര്‍ എത്തുന്നു!!

തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സിനിമ സിബിഐ ദ ബ്രെയിന്‍ എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നു. ഈ മാസം 12ന് തന്നെ സേതുരാമയ്യര്‍ മലയാളി സിനിമാ പ്രേമികളുടെ സ്വീകരണ മുറിയില്‍ എത്തും. ഈ വാര്‍ത്ത…

തീയറ്ററുകളെ പ്രകമ്പനം കൊള്ളിച്ച മമ്മൂട്ടിയുടെ സിനിമ സിബിഐ ദ ബ്രെയിന്‍ എന്ന സിനിമ ഒടിടിയിലേക്ക് എത്തുന്നു. ഈ മാസം 12ന് തന്നെ സേതുരാമയ്യര്‍ മലയാളി സിനിമാ പ്രേമികളുടെ സ്വീകരണ മുറിയില്‍ എത്തും. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ആരാധകരും ആവേശത്തിലാണ്. പ്രഖ്യാപനം മുതല്‍ എങ്ങും ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു സിബിഐ ദ ബ്രെയിന്‍. മാത്രമല്ല, പ്രീ റിലീസ് ഹൈപ്പും അതേസമയം, തന്നെ ബുക്കിംഗും ഉണ്ടായെങ്കിലും സമ്മിശ്ര പ്രതികരണമായിരുന്നു സിനിമയ്്ക്ക് ലഭിച്ചിരുന്നത്.

മമ്മൂട്ടിയെ നായകനാക്കി കെ മധുവാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം, സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ഭാഗമാണ്. തീയറ്ററില്‍ സമ്മിശ്ര പ്രതികരണം നേരിട്ട സിനിമ ഇനിയിപ്പോള്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തുകയാണ്. ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിലൊന്നായ നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം എത്തുക എന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

ഒരുപാട് പ്രതീക്ഷകള്‍ വെച്ചിരുന്നു ചിത്രം പക്ഷേ പ്രേക്ഷകരുടെ പ്രതീക്ഷയ്‌ക്കൊത്ത് എത്തിയില്ല എന്നതായിരുന്നു എല്ലാവരുടേയും പരാതി എന്നാല്‍, സിനിമയ്ക്ക് എതിരെ നടന്നത്, ബോധപൂര്‍വ്വമുള്ള നെഗറ്റീവ് പ്രചരണം ആണെന്നാണ് സംവിധായകന്‍ അഭിപ്രായപ്പെട്ടത്.

സിനിമയെ കുറിച്ച് പല അഭിപ്രായങ്ങളും പല ഭാഗത്ത് നിന്നും ഉയര്‍ന്നെങ്കിലും സിനിമയില്‍ മമ്മൂട്ടിയുടെ അഭിനയം എന്നത്തേയും പോലെ വളരെ മികച്ചത് തന്നെ ആയിരുന്നു. മമ്മൂട്ടിയുടെ ഉള്‍ക്കാഴ്ചയാണ് സേതുരാമയ്യര്‍ എന്നും ആ കഥാപാത്രമായി അദ്ദേഹം ജീവിക്കുകയാണ് ചെയ്തത് എന്നുമായിരുന്നു ഈ സിനിമയെ കുറിച്ചും മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചും സംവിധായകന്‍ മധു അഭിപ്രായപ്പെട്ടത്.