ചിരഞ്ജീവിയുടെ വീട്ടിൽ റീയൂണിയൻ ആഘോഷിച്ച് എൺപത്തിലെ താരങ്ങൾ

celebrities reunion

എണ്‍പതുകളില്‍ സിനിമയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ സൗഹൃദങ്ങള്‍ പുതുക്കാന്‍ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓര്‍മകളുടെ സ്മരണകളില്‍ നടത്തുന്ന ആഘോഷരാവില്‍ സൂപ്പര്‍താരങ്ങളടക്കം പങ്കുചേരും. തുടര്‍ച്ചയായ പത്താം വര്‍ഷവും താരങ്ങള്‍ ഒത്തുകൂടി. ക്ലാസ് ഓഫ് 80’സ് എന്നാണ് ഇത്തവണത്തെ ഒത്തുചേരലിന് ഇവര്‍ നല്‍കിയ േപര്. ചിരഞ്ജീവിയുടെ വീട്ടിലായിരുന്നു താരങ്ങളുടെ ഒത്തുകൂടല്‍. കറുപ്പും ഗോള്‍ഡന്‍ കളറുമായിരുന്നു കളര്‍ കോഡ്. ഹൈദരാബാദിലെ അദ്ദേഹത്തിന്റെ പുതുക്കിപ്പണിത വസതിയിലായിരുന്നു ആഘോഷം. മകന്‍ രാം ചരണും എല്ലാക്കാര്യത്തിലും താരങ്ങള്‍ക്കൊപ്പം

celebrities reunion

ഉണ്ടായിരുന്നു. പരിപാടിയുടെ അവതാരകന്‍ ചിരഞ്ജീവിയായിരുന്നു. 2009ല്‍ സുഹാസിനിയും, ലിസിയും ചേര്‍ന്നാണ് ആദ്യമായി ഈ ഒത്തുചേരലിന് തുടക്കം കുറിക്കുന്നത്. ഓരോ വര്‍ഷവും ഓരോ കളര്‍ തീമില്‍ ഒരു താരങ്ങളുടെ വീട്ടില്‍ ആണ് ഒത്തുകൂടുന്നത്. മോഹന്‍ലാല്‍, ജയറാം, ശോഭന, രേവതി, സുഹാസിനി, രാധിക ശരത്കുമാര്‍, ചിരഞ്ജീവി, നാഗാര്‍ജുന, അമല, അംബിക, വെങ്കിടേഷ്, ബാലകൃഷ്ണ, രമേശ് അരവിന്ദ്, സുമന്‍, ഖുഷ്ബൂ, മേനക,സരിത, ഭാഗ്യരാജ്, ജയപ്രഭ, ലിസി, സുമലത, ജാക്കി ഷറോഫ്, നദിയ മൊയ്ദു, റഹ്മാന്‍ തുടങ്ങി നാല്‍പ്പതോളം താരങ്ങള്‍ ഈ വര്‍ഷത്തെ കൂട്ടായ്മക്ക് എത്തിച്ചേര്‍ന്നു. രജനീകാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ തിരക്കുമൂലം എത്തിയില്ല.

celebrities reunion

റിയൂണിയന്‍ ക്ലബില്‍ ഇപ്പോള്‍ 50 അംഗങ്ങളാണുള്ളത്. മോഹന്‍ലാല്‍, രജനീകാന്ത്, കമല്‍ഹാസന്‍, നാഗാര്‍ജുന, കാര്‍ത്തിക്, ഖുശ്ബു, രേവതി, രാധിക, സുമലത, വെങ്കിടേഷ്, ശരത്കുമാര്‍, അര്‍ജുന്‍, അംബരീഷ് , മോഹന്‍, സുരേഷ്, സുമന്‍, നരേഷ്, ഭാനുചന്ദര്‍, പ്രതാപ് പോത്തന്‍, മുകേഷ്, ശങ്കര്‍, അംബിക, പൂര്‍ണിമ ഭാഗ്യരാജ്, ശോഭന, രാധ, നദിയ, രമ്യാകൃഷ്ണന്‍ തുടങ്ങിയ വലിയതാരനിര തന്നെയുണ്ട്.സിനിമയില്‍ അത്ര സജീവമല്ലെങ്കിലും അന്നത്തെ സൗഹൃദം ഇന്നും നിലനിര്‍ത്തുകയാണ് ഇവര്‍. വര്‍ഷത്തില്‍ നടക്കുന്ന റീയൂണിയനായി എത്താന്‍ എല്ലാവരും ശ്രമിക്കാറുമുണ്ട്. പ്രിയതാരങ്ങളെ ഒരു ഫ്രയിമില്‍ കണ്ട സന്തോഷത്തിലാണ് ആരാധകര്‍. അഭിനയരംഗത്ത് സജീവമല്ലാത്തവര്‍ പോലും

celebrities reunion

റീയൂണിയനായി എത്തിയെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അന്യഭാഷയില്‍ നിന്നുമെത്തിയവരെപ്പോലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളുടെ സ്ഥിരം ശീലം മനസ്സിലാക്കിയവരാണ് ഇവര്‍. ഇവരില്‍ പലരുടേയും തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.