സിസേറിയൻ

സിസേറിയൻ ഒന്നു പ്രസവിക്കണം, വിരല്‍ത്തുമ്പിലൂടെ; ആശയ ഭ്രൂണം മനസ്സില്‍ വളര്‍ച്ച തുടങ്ങിയിട്ട് നാളേറെയായി.ഇടയ്ക്കിടെ അതാഞ്ഞു തൊഴിക്കുന്നു. ചിലപ്പോള്‍ അനക്കമില്ല താനും..! ചിലപ്പോള്‍ വേദന അസഹനീയം… സിസേറിയന്‍ വേണ്ടിവരും; പേനകൊണ്ട് മനസ്സു കീറി പുറത്തെടുത്ത് കടലാസ്സു തൊട്ടിലില്‍…

സിസേറിയൻ ഒന്നു പ്രസവിക്കണം,
വിരല്‍ത്തുമ്പിലൂടെ;
ആശയ ഭ്രൂണം മനസ്സില്‍
വളര്‍ച്ച തുടങ്ങിയിട്ട്
നാളേറെയായി.ഇടയ്ക്കിടെ
അതാഞ്ഞു തൊഴിക്കുന്നു.

ചിലപ്പോള്‍ അനക്കമില്ല താനും..!
ചിലപ്പോള്‍ വേദന അസഹനീയം…
സിസേറിയന്‍ വേണ്ടിവരും;
പേനകൊണ്ട് മനസ്സു കീറി
പുറത്തെടുത്ത് കടലാസ്സു തൊട്ടിലില്‍ കിടത്തി
കുത്തും കോമയുമിട്ടു ലാളിക്കണം…

Leave a Reply