കിടിലൻ ആക്ഷനുമായി കുഞ്ചക്കോ ബോബൻ; ചാവേർ ടീസർ കാണാം

കുഞ്ചാക്കോ ബോബൻ നായകനാവുന്ന പുതിയ സിനിമയാണ് ചാവേർ. ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചാവേറിൻറെ മോഷൻ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ പുതുമ നിറച്ചാണ് അണിയറ പ്രവർത്തകർ സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്. ത്രില്ലർ സ്വഭാവമുള്ള ആക്ഷൻ ചിത്രമാകും ചാവേറെന്നാണ് ടീസറിൽ നിന്ന് മനസിലാകുന്ന സൂചന.

കുഞ്ചാക്കോ ബോബന്റെ വ്യത്യസ്തമായ ലുക്കും ടീസറിൽ ദൃശ്യമാവുന്നുണ്ട്. ആൻറണി വർഗീസും അർജുൻ അശോകനുമാണ് സിനിമയിലെ മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജഗജാന്തരത്തിനു ശേഷം ടിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ താരങ്ങളായ മനോജ്, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിലുണ്ട്.

ജോയ് മാത്യു ആണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്.അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചാവേർ എന്ന സിനിമ നിർമ്മിക്കുന്നത്. ജിന്റോ ജോർജ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ നിഷാദ് യൂസഫാണ് . ഗോകുൽദാസാണ് കലാസംവിധായകൻ. സിനിമയുടെ ഓഡിയോ റൈറ്റ്സ് തിങ്ക് മ്യൂസിക്കാണ് സ്വന്തമാക്കിയത്.

 

chaaver-motion-teaser

Previous articleസിബിഐ ഓഫീസറായി കന്നഡ അരങ്ങേറ്റത്തിന് ഒരുങ്ങി ഫഹദ് ഫാസിൽ
Next article‘ഞങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടതിൽ സന്തോഷം”; കാർത്തിക് സുബ്ബരാജിനോട് നന്ദി പറഞ്ഞ് നടൻ മമ്മൂട്ടി!!