ടിനു പാപ്പച്ചൻ ഒരുക്കുന്ന ചാവേറിന്റെ പുതിയ അപ്‌ഡേറ്റ് എത്തി!

ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഖ്യാപനം നാൾ മുതൽ ടിനു പാപ്പച്ചന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ…

ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ചാവേർ. ചിത്രത്തിൽ കുഞ്ചാക്കോ ബോബനും അന്റണി വർഗീസ് പെപ്പെയും അർജുൻ അശോകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഖ്യാപനം നാൾ മുതൽ ടിനു പാപ്പച്ചന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ ആരാധകർ. ചാവേർ ഉടൻ തിയറ്റുറുകളിൽ എത്തുമെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.


കത്തിയും പിടിച്ച് നിൽക്കുന്ന ഒരു കഥാപാത്രത്തിന്റെ ചിത്രം ടിനു പാപ്പച്ചൻ പങ്കുവെച്ചിട്ടുണ്ട്. സിനിമ ഉടൻ തീയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകർ പുതിയ അപ്‌ഡേറ്റിലൂടെ അറിയിച്ചിരിക്കുന്നത്. ജൂൺ അവസാനത്തോടെ, ജൂലൈ ആദ്യ വാരത്തോടെ ടിനു പാപ്പച്ചൻ ചിത്രം തിയറ്ററുകളിലേക്കെത്തിയേക്കുമെന്നാണ് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.

 

 

ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിൻറോ ജോർജാണ്. എഡിറ്റിംഗ് നിഷാദ് യൂസഫ്, സംഗീതം ജസ്റ്റിൻ വർഗീസ്, അരുൺ നാരയണൻ പ്രൊഡക്ഷൻസിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറിൽ ചിത്രം നിർമ്മിക്കുന്നത് അരുൺ നാരായൺനും വേണു കുന്നപ്പിള്ളിയും ചേർന്നാണ്.സംവിധായകൻ ടിനു പാപ്പച്ചന്റെ മൂന്നാമത്തെ ചിത്രമാണ് ചാവേർ.