Friday, December 9, 2022
HomeFilm News'ദേവദൂതര്‍ പാടി' ചാക്കോച്ചനൊപ്പം ചുവടുവെച്ച് കുഞ്ഞ് ഇസയും- വീഡിയോ വൈറലാകുന്നു

‘ദേവദൂതര്‍ പാടി’ ചാക്കോച്ചനൊപ്പം ചുവടുവെച്ച് കുഞ്ഞ് ഇസയും- വീഡിയോ വൈറലാകുന്നു

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ രതീഷ് ബാലകൃഷ്ണന്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ മികച്ച വിജയമാണ് നേടിയത്. അമ്പത് കോടി നേടിയ ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന ഗാനം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രം അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച രസികന്‍ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗാനത്തിന് ചാക്കോച്ചന്റെ വെറൈറ്റി ചുവടുകള്‍ കേരളം ഏറ്റെടുത്തിരുന്നു. അതേ ഗാനത്തിന് വീണ്ടും ചുവടുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനൊപ്പം മകന്‍ ഇസഹാക്കും ചുവടുവെക്കുന്നുണ്ട്. താരം തന്നെയാണ് രസകരമായ ഈ വീഡിയോ ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്.

മമ്മൂട്ടി നായകനായ കാതോട് കാതോരം എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് ന്നാ താന്‍ കേസ് കൊടിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണന്‍ ആണ് ദേവദൂതര്‍ പാടി എന്ന ഗാനം ന്നാ താന്‍ കേസ് കൊടിനായി ആലപിച്ചിരിക്കുന്നത്. അതേസമയം ചിത്രം ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ സ്ട്രീമിങ് തുടരുകയാണ്.

Related News