ചാക്കോച്ചന്‍ എന്റെ അളിയന്‍, തുറന്ന് പറഞ്ഞ് നടി അനുശ്രീ

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് അനുശ്രീ. ഒട്ടനവധി ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചു. നാടന്‍ വേഷങ്ങള്‍ അണിഞ്ഞിരുന്ന അനുശ്രീ തന്റെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളും ഇടയ്ക്ക് പങ്ക്…

ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ നടിയാണ് അനുശ്രീ. ഒട്ടനവധി ചിത്രങ്ങളിലൂടെ അനുശ്രീ പ്രേക്ഷകമനസില്‍ സ്ഥാനം പിടിച്ചു. നാടന്‍ വേഷങ്ങള്‍ അണിഞ്ഞിരുന്ന അനുശ്രീ തന്റെ മേക്കോവര്‍ ഫോട്ടോഷൂട്ടുകളും ഇടയ്ക്ക് പങ്ക് വക്കാറുണ്ട്. ഇപ്പോഴിതാ കുഞ്ചാക്കോബോബനെ താന്‍ അളിയാ എന്നാണ് വിളിക്കുന്നതെന്നും, എന്ത് കാര്യവും ഫ്രീയായ് ചാക്കോച്ചനോട് ചോദിക്കാമെന്നും അനുശ്രീ പറയുന്നു..

അനുശ്രീയുടെ വാക്കുകള്‍,

എന്നെ സിനിമയിലേക്ക് കൊണ്ടു വന്ന ലാല്‍ ജോസ് സാര്‍ തന്നെയാണ് എന്റെ ഏറ്റവും നല്ല സുഹൃത്ത്. ഡയമണ്ട് നെക്ലേസ് എന്ന സിനിമയ്ക്ക് ശേഷം സാറിന്റെ ഒരു സിനിമയില്‍ ലീഡ് റോള്‍ ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയും ആട്ടിന്‍കുട്ടിയും എന്ന സിനിമയില്‍ ചെറിയൊരു വേഷം ചെയ്‌തെങ്കിലും നായികയായി എന്നെ പിന്നീട് വിളിച്ചിട്ടില്ല.
ഓരോ സിനിമ ചെയ്യുമ്പോഴും സാറിനോട് നായിക ഞാനാണോ എന്ന് ചോദിക്കും. സിനിമയിലെ മറ്റൊരു സ്‌നേഹ ബന്ധം ആരുമായിട്ടാണ് നിലനിര്‍ത്തുന്നതെന്ന് ചോദിച്ചാല്‍ രജീഷ വിജയനുമായി നല്ല കൂട്ടാണ്. ഇടയ്ക്കിടയ്ക്ക് ഞങ്ങള്‍ വിളിക്കുകയും മെസേജ് അയക്കുകയുമൊക്കെ ചെയ്യും. അതു പോലെ മലയാള സിനിമയില്‍ എനിക്ക് അളിയാ എന്ന് വിളിച്ച് ഫ്രീഡത്തോടെ കാര്യങ്ങള്‍ ചോദിക്കാന്‍ കഴിയുന്ന ഒരു നടനുണ്ട് അത് ചാക്കോച്ചനാണ്.