Current Affairs

ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ? വീഡിയോ കണ്ട് അമ്പരന്നു കാണികൾ!

ഓന്ത് പ്രസവിക്കുകയാണോ അതോ മുട്ടയിടുകയാണോ എന്ന ഒരു ചോദ്യം ചോദിച്ചാൽ പലർക്കും ആ കാര്യത്തിൽ കുറച്ച് സംശയങ്ങൾകാണും. കുറച്ചു പേര് മുട്ടയിടുകയാണെന്നു പറയുമ്പോൾ ബാക്കിയുള്ളവർ പ്രസവിക്കുകയാണെന്നായിരിക്കും പറയുന്ന ഉത്തരം. എങ്കിലിതാ എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരം ഉണ്ടായിരിക്കുകയാണ്. നേച്ചർ ഈസ് സ്‌കേറി എന്ന ട്വിറ്റെർ പേജ് ആണ് ഇപ്പോൾ ഓന്തിനു കുഞ്ഞുണ്ടാകുന്ന വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ കണ്ടു കഴിഞ്ഞിട്ടും കാണികളുടെ സംശയം മാറിയില്ല എന്ന് വേണമെങ്കിൽ പറയാം.

വിഡിയോയിൽ ആദ്യം ഓന്ത് മുട്ടപോലെ എന്തോ ഒന്നു പുറന്തള്ളുന്നത് കാണാം. മുട്ടയാണെന്നു തന്നെയാണ് ആദ്യം തോന്നുകയും. ഇത് ചെന്ന് വീഴുന്നത് ഒരു ചെടിയുടെ ഇലയിലേക്കാണ്.  ഒരു നിമിഷത്തേക്ക് അതൊരു മുട്ടയാണ് എന്ന് ചിന്തിക്കുമ്പോഴേക്കും അതിൽ നിന്നും കയ്യും കാലുകളും വെളിപ്പെടുന്നതും ഓന്തിന്റെ കുട്ടി നാലു കാലിൽ നിൽക്കുന്നതും കാണാം. ഇത് കണ്ടു കണ്ണുതള്ളുകയാണ് ആളുകൾ.


സത്യം പറഞ്ഞാൽ  തങ്ങൾ ഇപ്പോൾ കണ്ടത് ഓന്തിന്റെ പ്രസവം ആണോ അതോ ഓന്ത്‌ മുട്ടയിട്ട് ഉടൻതന്നെ കുഞ്ഞ് പുറത്തുവന്നതാണോ എന്നാണ് വിഡിയോ കണ്ടവരുടെയെല്ലാം സംശയം. സത്യത്തിൽ ഓന്തുകൾ അടുത്ത തലമുറയ്ക്ക് ജന്മം നൽകുന്ന രീതി അവയുടെ ഇനത്തെ അടിസ്ഥാനപെടുത്തിയാണ്. ചിലത് മുട്ടയിടുമ്പോൾ മറ്റ് ചിലത് പ്രസവിക്കുന്ന ചെയ്യുന്നത്. അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് ഇപ്പോൾ കണ്ടത്.

Trending

To Top