ലാലേട്ടനെ അതൊന്നും ബാധിക്കില്ല..! ഞാന്‍ വളര്‍ന്നു വരുന്നത് ആര്‍ക്കൊക്കെയോ ഭീഷണിയാണ്.. ചന്തുനാഥ്!!

പരാജയങ്ങള്‍ നേരിടുന്നത് എങ്ങനെയെന്ന് മോഹന്‍ലാലിനെ കണ്ട് പഠിക്കണം എന്ന് നടന്‍ ചന്തുനാഥ്. ഓണ്‍ലൈന്‍ മീഡിയയ്ക്ക് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. തോല്‍വികളെ എങ്ങനെ നേരിടണം എന്ന് ഞാന്‍ കണ്ട് പഠിച്ചത് ലാലേട്ടനില്‍ നിന്നാണെന്ന് താരം അഭിമുഖത്തില്‍ പറയുന്നു.. സിനിമയില്‍ വരുന്ന പരാജയങ്ങളെ കുറിച്ച് ഞാന്‍ അദ്ദേഹത്തോട് വളരെ പേഴ്‌സണല്‍ ആയി തന്നെ സംസാരിച്ചിട്ടുണ്ട്… മോഹന്‍ലാല്‍ അതിനെ കുറിച്ച് ഒന്നും അധികം ചിന്തിക്കാറേ ഇല്ലെന്നും..

ആ തോല്‍വികള്‍ ഒന്നും അദ്ദേഹത്തെ ബാധിച്ചിട്ടേ ഇല്ലെന്നുമാണ് ചന്തുനാഥ് പറയുന്നത്. കാരണം ഇതെല്ലാം ഈ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ് എന്നും താരം പറയുന്നു.. അത് അദ്ദേഹത്തിന് നന്നായി അറിയാം.. ചിലപ്പോള്‍ നിര്‍മ്മാതാക്കളെ കുറിച്ച് ഓര്‍ക്കുന്നുണ്ടായിരിക്കും പക്ഷേ, അതൊന്നും ലാലേട്ടനെ ബാധിക്കുന്നേയില്ല.. അദ്ദേഹത്തില്‍ നിന്ന് ഞാന്‍ പഠിച്ച ഒരു കാര്യവും അതാണ്.. അഭിനയിച്ച സിനിമകള്‍ എല്ലാം വിജയിക്കണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യം ഒന്നും അല്ലെന്നും ചന്തുനാഥ് അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ഇനി ഉത്തരം എന്ന സിനിമയിലാണ് താരം

ഏറ്റവും ഒടുവില്‍ അഭിനയിച്ചിരിക്കുന്നത്. സിനിമയുടെ പ്രെമോഷന് വേണ്ടി എത്തിയതായിരുന്നു ചന്തുനാഥ്. ഈ സിനിമയ്ക്കും ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ഒരു വലിയ വിജയം ആണ്.. പക്ഷേ മറിച്ച് സംഭവിച്ചാല്‍ അത് ഏറ്റെടുക്കാനും ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നും നടന്‍ പറഞ്ഞു. പല സിനിമകളും എന്റെ പ്രാര്‍ത്ഥനകളാണ്.. എന്നാലും കയറി വരുമ്പോള്‍ എവിടെ നിന്നെങ്കിലും ചവിട്ട് കിട്ടുമ്പോള്‍ എനിക്ക് അറിയാന്‍ സാധിക്കും. അപ്പോഴും എനിക്ക് കഴിവുള്ളത് കൊണ്ട് തന്നെയാണ് ചിലര്‍ തന്നെ തഴയാന്‍ ശ്രമിക്കുന്നത് എന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍.

എന്നെ വളര്‍ത്തിക്കൊണ്ട് വന്നാല്‍ ആര്‍ക്കോ ഭീഷണി ആണെന്നും നടന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞു. ചുമ്മാതെ ആണെങ്കിലും ആ വിശ്വാസത്തിലാണ് മുന്നോട്ട് പോകുന്നത്.. പതിനെട്ടാം പടി എന്ന സിനിമയാണ് ചന്തുനാഥിന്റെ കരിയറില്‍ ഒരു ടേണിംഗ് പോയിന്റ് ആയി മാറിയത്.. പിന്നീട് മാലിക്ക്.. ട്വല്‍ത്ത് മാന്‍ എന്നീ സിനിമകൡലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.. ഇപ്പോള്‍ റാം.. എന്ന സിനിമയിലും അഭിനയിച്ചിരിക്കുകയാണ് താരം. ഇനി ഉത്തരം എന്ന സിനിമയിലും ഒരു പ്രധാന വേഷത്തില്‍ ചന്തുനാഥ് എത്തുന്നുണ്ട്.

Nikhina