പുഞ്ചിരിയോടെ കുഞ്ഞുവാവ! ചന്തുവും കുഞ്ഞും വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് ടോഷ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നിരവധി ആരാധകരുണ്ട് താരങ്ങള്‍ക്ക്. അടുത്തിടെയാണ് താരങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണിയായി മകന്‍ ജനിച്ചത്. പൊന്നോമന എത്തിയതിന്റെ സന്തോഷം ഇരുവരും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞാവയുടെ…

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. നിരവധി ആരാധകരുണ്ട് താരങ്ങള്‍ക്ക്. അടുത്തിടെയാണ് താരങ്ങള്‍ക്ക് ആദ്യത്തെ കണ്‍മണിയായി മകന്‍ ജനിച്ചത്. പൊന്നോമന എത്തിയതിന്റെ സന്തോഷം ഇരുവരും ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ, കുഞ്ഞാവയുടെ പുതിയ വിശേഷമാണ് ഇരുവരും പങ്കുവച്ചത്. കുഞ്ഞാവയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന സുന്ദര നിമിഷം സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ടവര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് ടോഷും ചന്ദ്രയും.

ചന്തുവിനെ കൂട്ടാനായി ആശുപത്രിയിലേക്ക് പോകും മുമ്പുള്ള നിമിഷങ്ങളും ടോഷിന്റെ എക്‌സൈറ്റ്‌മെന്റും വിഡിയോയില്‍ ഉണ്ട്. കുഞ്ഞാവയ്ക്കായുള്ള മുറി ഒരുക്കുന്ന നിമിഷങ്ങളും കൗതുകം നിറയ്ക്കുന്നതാണ്.

ആശുപത്രിയിലെ നടപടി ക്രമങ്ങളൊക്കെ പൂര്‍ത്തിയായി എത്തിയ ചന്ദ്രയ്ക്കും കണ്‍മണിക്കും ഹൃദ്യമായ സ്വീകരണമാണ് അമ്മയും നല്‍കുന്നത്. ആരതിയുഴിഞ്ഞാണ് ചന്ദ്രയുടെ അമ്മ ഇരുവരെയും സ്വീകരിക്കുന്നത്. നെറ്റിയില്‍ ചന്ദനം തൊടുമ്പോള്‍ ഒരു കുഞ്ഞിച്ചിരിയും നല്‍കുന്നുണ്ട് വാവ. ചന്ദ്ര മുറിയിലേക്ക് കയറുമ്പോള്‍ സര്‍പ്രൈസ് കണ്ട് ഞെട്ടുന്നതുമാണ് വീഡിയോ.

ചന്ദ്രയുടെയും ടോഷിന്റെയും കൈകള്‍ക്കൊപ്പം കുഞ്ഞി കൈയ്യുടെ ചിത്രവും പങ്കുവച്ചാണ് ചന്ദ്ര ലക്ഷ്മണ്‍ കുഞ്ഞ് ജനിച്ച സന്തോഷവാര്‍ത്ത പങ്കുവച്ചിരുന്നത്.’ആണ്‍കുട്ടിയാണ്. ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞിനും സ്‌നേഹവും അനുഗ്രഹവും പ്രാര്‍ഥനയുമേകിയ ദൈവത്തിനും മാതാപിതാക്കള്‍ക്കും അഭ്യൂദയകാംക്ഷികള്‍ക്കും നന്ദി”- എന്ന് കുറിച്ചാണ് ചന്ദ്ര സന്തോഷ നിമിഷം പങ്കുവച്ചത്.