മലയാളത്തിന്റെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമ മറ്റ് പലഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴില്‍ ഈ സിനിമ ചന്ദ്രമുഖി എന്ന പേരിലായിരുന്നു എത്തിയത്. തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ രണ്ടര വര്‍ഷത്തോളം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടര്‍ന്ന ചന്ദ്രമുഖി സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. പി വാസു സംവിധാനം ചെയ്യുന്ന ചന്ദ്രമുഖി 2ല്‍ രജനികാന്ത് ഉണ്ടാവില്ല എന്ന വിവരം ആരാധകരെ നിരാശയിലാക്കിയിരുന്നു, ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന രാഘവ ലോറന്‍സ് രജനികാന്തിനെ കാണാനായി എത്തിയിരിക്കുകയാണ്. രാഘവ ലോറന്‍സ് രജനികാന്തിനെ സന്ദര്‍ശിക്കാന്‍ എത്തിയതിന്റെ ഫോട്ടോകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയുടെ ചിത്രീകരണം തുടങ്ങിയ സമയത്ത് രജനികാന്തിന്റെ അനുഗ്രഹം തേടാനാണ് നടന്‍ എത്തിയത്. മൈസൂരാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. രാഘവ ലോറന്‍സിന് ഒപ്പം വടിവേലുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. പി വാസുവിന്റെ സംവിധാനത്തില്‍ രജനീകാന്തും രാഘവ ലോറന്‍സും കേന്ദ്ര കഥാപാത്രങ്ങളെ
അവതരിപ്പിക്കുമെന്നായിരുന്നു 2020ല്‍ ചന്ദ്രമുഖി 2 എന്ന പേരില്‍ ഒരു സീക്വല്‍ പ്രഖ്യാപിച്ചപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെ സിനിമയില്‍ രജനീകാന്ത് ഇല്ലെന്ന വാര്‍ത്തയാണ് പുറത്ത് വന്നത്.
മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ…
നീരജ എന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ, ഇപ്പോൾ താരം ചിത്രത്തെ കുറിച്ചും, ഭർത്താവിനെ കുറിച്ചും…
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍…