‘മൂന്നു മണിക്കൂറോളം സമയത്തില്‍ ഏറിയ പങ്കും ബോറടിച്ചു’

ജെയിംസ് കാമറൂണിന്റെ അവതാര്‍ 2′ (അവതാര്‍: ദ് വേ ഓഫ് വാട്ടര്‍) മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂണ്‍…

ജെയിംസ് കാമറൂണിന്റെ അവതാര്‍ 2′ (അവതാര്‍: ദ് വേ ഓഫ് വാട്ടര്‍) മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുകയാണ്. നീല മനുഷ്യരുടെ ഗ്രഹമായ പാന്‍ഡോറയിലേക്ക് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകനെ കൈപിടിച്ചു കൊണ്ടുപോയി അദ്ഭുതപ്പെടുത്തിയ ജയിംസ് കാമറൂണ്‍ ഇത്തവണയും പതിവു തെറ്റിച്ചില്ല. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘മൂന്നു മണിക്കൂറോളം സമയത്തില്‍ ഏറിയ പങ്കും ബോറടിച്ചുവെന്നാണ് ചന്ദ്രശേഖരന്‍ വി കുറുപ്പ് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

അമൂര്‍ത്തമായ കലാസൃഷ്ടി എന്നുള്ള കൊട്ടിഘോഷിക്കല്‍ കേട്ടിട്ടാണ് ഈ അവതാരത്തിന് തല വച്ചു കൊടുത്തത്. പടത്തിന്റെ പുറകിലുള്ള കലാ, VFX വര്‍ക്കുകളെ ബഹുമാനിച്ചു കൊണ്ടുതന്നെ പറയട്ടേ, മൂന്നു മണിക്കൂറോളം സമയത്തില്‍ ഏറിയ പങ്കും ബോറടിച്ചു.. ഫൈറ്റിങ്ങ് സീനുകള്‍ മനോഹരമാക്കിയിട്ടുണ്ട്.. എങ്കിലും ഇത്രക്കു പൊക്കിപ്പറയാന്‍ എന്താണാവോ ഇതിലുള്ളത്??
നല്ല മലയാള സിനിമകള്‍ക്ക് പോലും വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രം തിയേറ്ററില്‍ കയറുന്ന ഈ കാലത്ത് ഈ സിനിമക്ക് നിറച്ചും ആളുകള്‍ ഉണ്ടായിരുന്നു.. അതും പറയണമല്ലോ..
മറ്റൊരു മനോഹര ദൃശ്യം സിനിമ തുടങ്ങി കുറച്ചു നേരം ആയപ്പോഴേക്കും ഗാഢനിദ്രയിലേക്ക് വഴുതി വീഴുന്ന സുഹൃത്ത് രാജീവിന്റേത് Rajeev Menon ആയിരുന്നു..
ഈ സിനിമയുടെ ആരാധകര്‍ ക്ഷമിക്കുക.. ഇതെന്റെ മാത്രം അഭിപ്രായം ആണെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ സോ സല്‍ദാന, സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, സ്റ്റീഫന്‍ ലാങ്, ക്ലിഫ് കര്‍ട്ടിസ്, ജോയല്‍ ഡേവിഡ് മൂര്‍, CCH പൗണ്ടര്‍, എഡി ഫാല്‍ക്കോ, ജെമൈന്‍ ക്ലെമന്റ്, കേറ്റ് വിന്‍സ്ലെറ്റ് എന്നിവര്‍ അഭിനയിക്കുന്നു. 2012ലാണ് അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.

എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താന്‍ സാധിച്ചില്ല. അവതാര്‍ 2ഉം 3ഉം കൂടുതലും സമുദ്രത്തിലും പരിസരത്തുമാണ് സജ്ജീകരിച്ചിരിക്കുന്നത്. മെറ്റ്കയിന എന്ന പേരിലുള്ള പാറകളില്‍ വസിക്കുന്ന നവിയുടെ ഒരു പുതിയ വംശത്തെ രണ്ടാം ഭാഗത്തില്‍ അവതരിപ്പിക്കുന്നു. അവതാറിന്റെ ആദ്യഭാഗം കാടുകളെക്കുറിച്ചും വനനശീകരണത്തിനെതിരെയും ആയിരുന്നെങ്കില്‍ പുതിയ ചിത്രം കടലിനുള്ള ഒരു പ്രണയലേഖനമാണ്. ഉഷ്ണമേഖലാ ബീച്ചുകളും പാന്‍ഡോറ തീരങ്ങളും ഒരു കടല്‍ത്തീര സ്വര്‍ഗമായി ചിത്രത്തില്‍ വിവരിക്കപ്പെടുന്നു.