‘ഹണ്ടി’ന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് ചന്തുനാഥ്!!

ഷാജി കൈലാസ് സംവധാനം ചെയ്യുന്ന പുതിയ ചിത്രത്‌നിൽ നായികയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം ഭാവനയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ‘ഹണ്ട്’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് ഭാവനയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലെരാളായ ചന്തുനാഥ്.

‘വളരെ മനുഷ്യത്വമുള്ള വ്യക്തിയാണ് ഭാവനയെന്ന്’ ഫോട്ടോകൾ പങ്കുവെച്ച് ചന്തുനാഥ് കുറിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ മനോഹരമായി ചിരിച്ചിരിക്കുന്ന ഭാവനയെ കാണാൻ കഴിയും. ചന്തുനാഥ് ആദ്യമായാണ് ഭാവനയ്‌ക്കൊപ്പം ഒരു സിനിമയിൽ സഹതാരമാവുന്നത്. അദിതി രവി,അജ്മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ , ജി സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങളാണ്.

ഹണ്ടിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് നിഖിൽ എസ് ആനന്ദാണ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്ണനാണ് ചിത്രം നിർമിക്കുന്നത്. പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി ഉർവ്വശി തീയേറ്റേഴ്‌സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നത്. ഹരി നാരായണൻ, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്

 

View this post on Instagram

 

A post shared by chandhunadh (@thechandhunadh)

Previous articleഅഞ്ഞൂറാൻ വേഷം ആഗ്രഹിച്ച ഈ നടൻ  പിന്നീട് എന്നോട് വലിയ പരിഭവം കാണിച്ചു സിദ്ധിഖ് 
Next articleമോദി ഇന്ത്യ ഭരിക്കുന്നപോലെ ഒരു മതത്തിന്റെ വികാരത്തെ മുതലെടുത്തു കൊണ്ട് മോഹൻലാലിനെ തകർക്കാൻ ഉണ്ണി മുകുന്ദൻ..