തമാശക്കാണ് അനിയന് ഒരു അടി കൊടുത്തത്, എന്നാൽ കളി കാര്യമായി, രസകരമായ അനുഭവം പങ്കുവെച്ച് ചക്കപ്പഴം പൈങ്കിളി

ചക്കപ്പഴത്തിലെ പൈങ്കിളിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, പരമ്പരയിൽ കൂടി താരത്തിനെ ആളുകൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. ശ്രുതി രജനികാന്താണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. പേരുകൊണ്ടുതന്നെ വേറിട്ടുനിന്ന ശ്രുതി രജനികാന്ത്…

ചക്കപ്പഴത്തിലെ പൈങ്കിളിയെ എല്ലാവര്ക്കും വളരെ ഇഷ്ടമാണ്, പരമ്പരയിൽ കൂടി താരത്തിനെ ആളുകൾ ഏറെ ശ്രദ്ധിക്കാൻ തുടങ്ങി. ശ്രുതി രജനികാന്താണ് ചക്കപ്പഴത്തിൽ പൈങ്കിളിയായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരം. പേരുകൊണ്ടുതന്നെ വേറിട്ടുനിന്ന ശ്രുതി രജനികാന്ത് പൈങ്കിളിയായി പ്രേക്ഷകഹൃദയങ്ങളിലേക്ക് പറന്നുകയറുകയായിരുന്നു. ശ്രുതിയോടുള്ള ആരാധന കാരണം മാത്രം സീരിയൽ കാണുന്ന ചെറുപ്പക്കാരുമുണ്ട്. സ്വാഭാവിക അഭിനയത്തിലൂടെ വിസ്മയിപ്പിച്ച ശ്രുതി, ചക്കപ്പഴത്തിലെ ഏറ്റവും രസകരമായ കഥാപാത്രമാണ്. ഉറക്കം മാത്രമുള്ള, ജോലിക്ക് പോകാൻ മടിയുള്ള, സുമേഷിനൊപ്പം മണ്ടത്തരവുമായി നടക്കുന്ന പൈങ്കിളി ജീവിതത്തിൽ എങ്ങനെയാണെന്ന് അറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമുണ്ട്. പരമ്പരയിലെ പൈങ്കിളിയെ പോലെത്തന്നെയാണ് റിയൽ ലൈഫിലും താൻ എന്ന് പൈങ്കിളി പറഞ്ഞിട്ടുണ്ട്.

ഇപ്പോൾ തന്റെ സഹോദരനെ കുറിച്ച് പറയുകയാണ് താരം, ശെരിക്കും ഉള്ള ജീവിതത്തിൽ ആരോടെങ്കിലും തല്ലു കൂടിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.സ്‌കൂളില്‍ നിന്നും അനിയനെ ഉപദ്രവിച്ച സുഹൃത്തിന്റെ മുഖത്തടിച്ചിട്ടുണ്ട്. പിന്നെ വീട്ടുകാരായി, അധ്യാപകരായി ആകെ ജഗപൊക ബഹളമൊക്കെ ആയിരുന്നതായി ശ്രുതി പറയുന്നു. വീട്ടില്‍ അനിയനുമായി വഴക്ക് കൂടാറില്ലെങ്കിലും ഒരിക്കല്‍ അതും സംഭവിച്ചു. അന്ന് അവന്‍ എന്റെ അടി കൊണ്ട് ഒരാഴ്ച കിടപ്പിലായി പോയി.

ഞങ്ങള്‍ തമ്മില്‍ പരസ്പരം വഴക്ക് കൂടുന്നതിനിടെ അനിയന്‍ മുടിയില്‍ പിടിച്ചതോടെ എന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കൈയില്‍ കിട്ടിയ മടല് എടുത്ത് അവന്റെ പുറത്തിനിട്ട് അടിച്ചു. പുറത്ത് നീരൊക്കെ വന്ന് അത് ഭയങ്കര സീനായി. എനിക്കും വലിയ വിഷമമായി. ഇപ്പോള്‍ ആരെ തല്ലാന്‍ കൈ ഓങ്ങിയാലും ഞാനൊന്ന് അറയ്ക്കും. അടിച്ചില്ലെങ്കില്‍ ഞാന്‍ അടിച്ചില്ല. അടിച്ചാല്‍ അത് കൊടുത്തതായിരിക്കുമെന്നും ശ്രുതി പറയുന്നു.അച്ഛന് രജനികാന്ത് എന്ന പേരിട്ടത് അപ്പൂപ്പൻ ആണെന്ന് പൈങ്കിളി പറയുന്നു. രജനീകാന്ത് സിനിമയില്‍ സജീവമാവുന്നതിന് മുന്‍പായിരുന്നു അത്.പിന്നീട് കോളേജിൽ എത്തിയപ്പോൾ തന്റെ പേരുകേട്ട കൂട്ടുകാർക്ക് അത് വളരെ അത്ഭുതം ആയിരുന്നു, ചക്കപ്പഴത്തിൽ എത്തിയ ശേഷം എല്ലാവരും തന്നെ പൈങ്കിളി എന്നാണ് വിളിക്കുന്നത് എന്ന് ശ്രുതി പറയുന്നു. തുടക്കത്തില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അഭിനയത്തിലേക്ക് ഇറങ്ങാന്‍ തീരുമാനിച്ചപ്പോള്‍ അതായിരുന്നില്ല അവസ്ഥ എന്നും താരം പറഞ്ഞിരുന്നു