അയാള്‍ സ്‌നേഹിച്ചത് എന്നെ ആയിരുന്നില്ല, എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു, ഗള്‍ഫില്‍ അയാള്‍ക്കൊരു രഹസ്യ ബന്ധവുമുണ്ടായിരുന്നു: കിഷോര്‍ സത്യയെ കുറിച്ച് തുറന്നടിച്ച് ചാര്‍മിള

സിനി ആര്‍ട്ടിസ്റ്റായ കിഷോര്‍ സത്യയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും അന്ന് നടി ചാര്‍മിള പറഞ്ഞ വാക്കുകള്‍ ഇന്നും സിനിമാ പ്രേമികള്‍ക്കുള്ളിലുണ്ട്. നടന്‍ ബാബു ആന്റണിയോട് തനിക്ക തോന്നിയ ഇഷ്ടം പൊതുസമൂഹത്തിന് മുമ്പില്‍…

സിനി ആര്‍ട്ടിസ്റ്റായ കിഷോര്‍ സത്യയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും അന്ന് നടി ചാര്‍മിള പറഞ്ഞ വാക്കുകള്‍ ഇന്നും സിനിമാ പ്രേമികള്‍ക്കുള്ളിലുണ്ട്. നടന്‍ ബാബു ആന്റണിയോട് തനിക്ക തോന്നിയ ഇഷ്ടം പൊതുസമൂഹത്തിന് മുമ്പില്‍ തുറന്ന് പറയാന്‍ മടിക്കാത്ത ചാര്‍മിള, തന്റെ ജീവിതത്തിലുണ്ടായ കറുത്ത ദിനങ്ങളെ കുറിച്ചും മറയില്ലാതെ സംസാരിക്കാന്‍ മനസ്സ് കാണിച്ച വ്യക്തിത്വമാണ്. അതില്‍ ചാര്‍മിളയുടെ ജീവിതത്തില്‍ ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ചതും കിഷോര്‍ തന്നെ ആയിരുന്നു. അന്ന് കിഷോറിനെ കുറിച്ച് ചാര്‍മിള പറഞ്ഞ വാക്കുകള്‍.

kishor sathya about marriage

ബാബു ആന്റണിയുമായുള്ള പ്രണയം വേര്‍പിരിഞ്ഞു നില്‍ക്കുന്ന സമയത്താണ് താന്‍ കിഷോര്‍ സത്യയെ പരിചയപ്പെടുന്നതെന്ന് ചാര്‍മിള പറയുന്നു. ആ സമയത്ത് സെറ്റില്‍ എന്റെ പെരുമാറ്റം വളരെ മോശമായിരുന്നു. ഷോട്ട് എല്ലാം നന്നായി ചെയ്യും, പക്ഷെ ആരോടും നന്നായി പെരുമാറില്ല. ഭക്ഷണം കഴിക്കില്ല. ആ സമയത്ത് കിഷോര്‍ അടുത്ത് വന്നിരുന്ന് സംസാരിക്കും. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അന്ന് കിഷോര്‍ സത്യ. ‘എന്റെ അമ്മ പോയ വേദനയിലാണ് ഞാന്‍. ഒരു മാസം ആയിട്ടേയുള്ളൂ, നമ്മുടെ പേഴ്സണല്‍ കാര്യം വേറെ, ജോലി വേറെ’ എന്നൊക്കെ പറഞ്ഞ് സംസാരിച്ചു. ഞങ്ങള്‍ പെട്ടന്ന് സുഹൃത്തുക്കളായി. ആ ബന്ധം വിവാഹത്തിലും എത്തി.

അയാള്‍ സ്നേഹിച്ചത് ഒരിക്കലും എന്നെ ആയിരുന്നില്ല. എന്റെ പ്രശസ്തിയും പൈസയും മാത്രമായിരുന്നു. ഷാര്‍ജയില്‍ വച്ച് എനിക്ക് മയക്ക് മരുന്ന് ബന്ധം ഉണ്ട്, മദ്യത്തിനും മയക്ക് മരുന്നിനും അടിമപ്പെട്ടു എന്നൊക്കെ വാര്‍ത്തകള്‍ വന്നു. ഒന്നാമത്തെ കാര്യം ഷാര്‍ജയില്‍ നിന്ന് ഒന്നും മയക്ക് മരുന്നൊന്നും അത്ര പെട്ടന്ന് കിട്ടില്ല. അല്ലെങ്കില്‍ അത്രയും വലിയ ബന്ധവും പൈസയും ഉണ്ടായിരിക്കണം. ഒരു വരുമാനവും ഇല്ലാതെ, പ്രോപ്പറായ വിസ പോലും ഇല്ലാതെ കിഷോര്‍ സത്യ എന്ന ഭര്‍ത്താവിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒന്ന് പുറത്ത് പോലും പോകാന്‍ കഴിയാത്ത ഞാന്‍ എവിടെ നിന്ന് ഇതൊക്കെ ഉപയോഗിക്കാനാണ്.

Actress Charmila hospitalized1
നാല് വര്‍ഷത്തിന് ശേഷം എനിക്കൊരു ഗള്‍ഫ് ഷോ വന്നു. അങ്ങനെ ഞാന്‍ പോയി. അവിടെ എന്നെ പിക്ക് ചെയ്യാന്‍ വന്നത് ഒരു പെണ്ണിനൊപ്പമാണ്. അവള്‍ക്കൊപ്പം അയാള്‍ക്ക് രഹസ്യ ബന്ധം ഉണ്ടായിരുന്നു. പിന്നീട് അവളുടെ വിസയില്‍ ഞാന്‍ അവിടെ നിന്നു. കുറച്ച് ഷോകള്‍ കിട്ടി. എന്നാല്‍ അതിന്റെ എല്ലാം പൈസ എടുത്തത് അയാളാണ്. ഒരു രൂപ പോലും എനിക്ക് തന്നില്ല. ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അതിനും അയാള്‍ തയ്യാറായില്ല. അപ്പോഴാണ് അവിടെ അയാള്‍ക്ക് മറ്റൊരു ബന്ധമുണ്ട് എന്ന് അറിയുന്നത്. അതോടെ എന്റെ ദാമ്പത്യം അവിടെ അവസാനിക്കുകയായിരുന്നു, ചാര്‍മിള പറഞ്ഞു.