ഭാഗ്യരാജ് തന്നെ ചതിച്ചു, വാക്കിനു വിലയില്ലാതാക്കി കോവൈ സരള 

തമിഴിലെ കോമഡി റോളുകൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി കോവൈ സരള ഇപ്പോൾ താൻ ഒരു നായിക ആകാഞ്ഞതിനെ കുറിച്ച് തുറന്നു പറയുകയാണ്. നടനും സംവിധായകനുമായ ഭാഗ്യരാജ് തന്നെ ചതിച്ചു എന്നാണ്…

തമിഴിലെ കോമഡി റോളുകൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടി കോവൈ സരള ഇപ്പോൾ താൻ ഒരു നായിക ആകാഞ്ഞതിനെ കുറിച്ച് തുറന്നു പറയുകയാണ്. നടനും സംവിധായകനുമായ ഭാഗ്യരാജ് തന്നെ ചതിച്ചു എന്നാണ് താരം പറയുന്നത് ഒരു തമാശ രൂപേണ പറഞ്ഞ വാക്കുകൾ ആണ് ഇത്, ചെറുപ്പകാലം മുതൽ അറിയാവുന്ന ഒരു സുഹൃത് ആയിരുന്നു ഭാഗ്യരാജ് നടി പറയുന്നു.

ഭാഗ്യ രാജ് അടുത്തടുത്ത വീടുകളിൽ ആയിരുന്നു താമസിച്ചത്, അപ്പോൾ ഇടക്ക് അദ്ദേഹം എന്റെ വീട്ടിൽ വരുമായിരുന്നു, അന്നൊരിക്കൽ ഭാഗ്യരാജ് പറഞ്ഞു ഞാൻ ഒരു സിനിമയിലെ നായകൻ ആയാൽ അതിൽ നിന്നെയും നായിക ആക്കാം എന്ന്, എന്നാൽ അയാൾ ഒരു സിനിമക്കാരൻ ആയിട്ടും എന്റെ കാര്യം പരിഗണിച്ചില്ല താരം പറയുന്നു .

ഭാഗ്യരാജ് തന്റെ സിനിമ ഹിറ്റ് ആയിട്ടും തന്നെ വിളിച്ചില്ല, അങ്ങനെ താൻ ഭാഗ്യരാജിന്റെ ഫ്ലാറ്റിൽ ചെന്ന് അപ്പോൾ ശരിക്കും പറഞ്ഞാൽ ഭാഗ്യരാജ് ഞെട്ടിപോയി, ഞാൻ ഈ വിവരം പറഞ്ഞു അന്ന് പറഞ്ഞല്ലോ ഒരു സിനിമ നടൻ ആയാൽ എന്നെ നായിക ആക്കാമെന്ന്, എല്ലാ കഥാപാത്രങ്ങളും ഫിക്സ് ആയാലും മുന്താണി മുടിച്ചിയിൽ ഒരു  വേഷം തരാമെന്നു ഭാഗ്യരാജ് പറഞ്ഞു അങ്ങനെയാണ് അതിൽ ഒരു 32 കാരിയായ ഒരു ഗർഭിണിയുടെ വേഷം ചെയ്യ്തത്, അന്ന് താൻ പത്താംക്ലാസിൽ പഠിക്കുകയാണ്, ഉർവശി ആയിരുന്നു ചിത്രത്തിൽ നായിക ആയി  എത്തിയത് കോവൈ സരള പറയുന്നു.