ഒന്നുമില്ലായ്മയില്‍ നിന്ന് വന്നവരുടെ വിജയം! എന്നെപ്പോലുള്ളവര്‍ക്കും അഭിമാനിക്കാം!

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ അഭിനന്ദിച്ചുകൊണ്ട് ഷെഫ് സുരേഷ് പിള്ള എത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച ബഹുമതിയെ കുറിച്ചും അവരോടും അവരുടെ പാട്ടിനോടുമുള്ള ഇഷ്ടത്തെ കുറിച്ചും ഷെഫ് പിള്ള…

ദേശീയ അവാര്‍ഡ് ജേതാവ് നഞ്ചിയമ്മയെ അഭിനന്ദിച്ചുകൊണ്ട് ഷെഫ് സുരേഷ് പിള്ള എത്തിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയാണ് നഞ്ചിയമ്മയ്ക്ക് ലഭിച്ച ബഹുമതിയെ കുറിച്ചും അവരോടും അവരുടെ പാട്ടിനോടുമുള്ള ഇഷ്ടത്തെ കുറിച്ചും ഷെഫ് പിള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നഞ്ചിയമ്മക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ്..! എത്ര മനോഹരമായ നാടന്‍ പാട്ടിന്റെ ഈണം പോലെയാണ് ഈ വാര്‍ത്ത കേട്ടതെന്നാണ് ഷെഫ് പറയുന്നത്. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനാലപനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ഇത്തവണത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്.

ആ ഗാനത്തിന്റെ വരികള്‍ കൂടി ചേര്‍ത്തുവെച്ചുകൊണ്ട് നിരക്ഷരയായ ഒരു സ്ത്രീയുടെ കണ്ഠത്തില്‍ നിന്നുയര്‍ന്ന കാട്ട് പൂവിന്റെ ഗന്ധമുള്ള കാട്ടാറ് പോലെ തെളിഞ്ഞൊഴുകിയ ഈ പാട്ട്… ഈ പാട്ടിന്റെ പേരിലാവാം അട്ടപ്പാടി എന്ന ഗ്രാമം ഇനി ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുന്നത് എന്നാണ് ഷെഫ് പിള്ള കുറിയ്ക്കുന്നത്. എന്നു പറഞ്ഞ നഞ്ചിയമ്മക്ക് കാലം കരുതിയ സമ്മാനമാണിത്. അവര്‍ കാലിമേയ്ച്ചു, പള്ളിക്കൂടത്തില്‍ പോയില്ല, ഊരിലെ വിശേഷങ്ങള്‍ക്കപ്പുറം ഒരു ലോകമില്ലായിരുന്നു അവര്‍ക്ക്… എന്നിട്ടും അവരെത്തേടി ഇന്ത്യന്‍ സിനിമയിലെ 2022ലെ മികച്ച ഗായിക എന്ന ബഹുമതി എത്തിയപ്പോള്‍ എന്നപ്പോലെ ഒന്നുമില്ലായ്മയില്‍ നിന്നു വന്നവരുടെ വിജയം കൂടിയാണ്,

എന്നെപ്പോലുള്ളവര്‍ക്കും അഭിമാനിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജീവിത കാലം മുഴുവന്‍ കഷ്ടപ്പെട്ടിട്ടും നഞ്ചിയമ്മയ്ക്ക് എത്തിയ അംഗീകാരത്തെ ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന മനസുള്ളവര്‍ എല്ലാക്കാലത്തുമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. തനിക്കും ഇതുപോലെയുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നും സുരേഷ് പിള്ള പറയുന്നുണ്ട്.

അക്കാദമിക് പിന്‍ബലമില്ലാത്ത ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാതെ വന്നിട്ടും നക്ഷത്ര ഹോട്ടലിന്റെ എക്‌സിക്യൂട്ടീവ് ഷെഫ് ഒക്കെയായി വന്ന നേരത്തും എവിടെയെക്കയോ ഇത്തരം പ്രതികരണങ്ങള്‍ കേട്ടിരുന്നു. നിരാശ തോന്നിയെങ്കിലും അവിടൊന്നും തളര്‍ന്നില്ലെന്നും അദ്ദേഹം പറയുന്നു.

ഇതു പോലെ വരുന്ന എല്ലാവര്‍ക്കും ഇതു പോലെ ആവാന്‍ പറ്റണമെന്നുമില്ല. പക്ഷേ അങ്ങനെ കയറി വരുന്നവര്‍ക്ക് വേണ്ടി നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നു. എന്റെ രുചി വിഡിയോകളില്‍ ഇനിയും നഞ്ചിയമ്മയുടെ ശബദ്ം മുഴങ്ങും എന്ന് പറഞ്ഞാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.