സ്‌നേഹം വാരി വിതറട്ടെ! ഷെഫ് പിള്ള സിനിമയിലേക്ക്! എല്ലാവരുടേയും അനുഗ്രഹം വേണമെന്ന് താരം!

ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല… പാചകം ചെയ്യുന്ന ഭക്ഷണത്തിലൂടെയെല്ലാം സ്‌നേഹം വാരി വിതറി പ്രിയപ്പെട്ടവരുടെ വയറും മനസ്സും നിറയ്ക്കുന്ന മനുഷ്യന്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രശസ്തി നേടിയ താരം, ഇപ്പോഴിതാ തന്റെ…

ഷെഫ് സുരേഷ് പിള്ളയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല… പാചകം ചെയ്യുന്ന ഭക്ഷണത്തിലൂടെയെല്ലാം സ്‌നേഹം വാരി വിതറി പ്രിയപ്പെട്ടവരുടെ വയറും മനസ്സും നിറയ്ക്കുന്ന മനുഷ്യന്‍. ഇന്ത്യയ്ക്ക് അകത്തും പുറത്തും പ്രശസ്തി നേടിയ താരം, ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഒരു പ്രധാന സന്തോഷ വാര്‍ത്ത അറിയിച്ച് എത്തിയിരിക്കുകയാണ്. മലയാള സിനിമാ രംഗത്തേക്കുള്ള തന്റെ അരങ്ങേറ്റത്തെ കുറിച്ചാണ് ഷെഫ് സുരേഷ് പിള്ള സോഷ്യല്‍ മീഡിയ വഴി അറിയിക്കുന്നത്.

അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്..! എന്ന് പറഞ്ഞാണ് അദ്ദേഹം താന്‍ അഭിനയിക്കുന്ന സിനിമയുടെ വിവരം പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷെഫ് സുരേഷ് പിള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ ആയിരിക്കും സിനിമയില്‍ നായക വേഷത്തില്‍ എത്തുന്നത്. അനുപ് മോഹന്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ശ്രീ അനില്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിയ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന അനുപ് മോഹന്‍ നിര്‍മ്മിക്കുന്ന

ചീന ട്രോഫി എന്ന സിനിമയില്‍ ഒരു വേഷം ചെയ്യുന്നു എന്നാണ് ഷെഫ് പിള്ള തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചിരിക്കുന്നത്. സിനിമയുടെ പൂജ വിശേഷങ്ങള്‍ അടങ്ങിയ വീഡിയോയും അദ്ദഹം പങ്കുവെച്ചിട്ടുണ്ട്. പ്രിയ സ്നേഹിതരുടെ അനുഗ്രഹങ്ങളും ആശീര്‍വാദങ്ങളും പ്രതിക്ഷിക്കുന്നു എന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അതേസമയം, താന്‍ അവതരിപ്പിക്കുന്ന കഥാപാത്രം എന്തായിരിക്കും എന്ന് പ്രിയപ്പെട്ടവരോട് ഊഹിക്കാമോ എന്നും ഷെഫ് ചോദിക്കുന്നു.. നായകന്റെ സുന്ദരിയായ കാമുകിയുടെ അതിനേക്കാള്‍ സുന്ദരനായ അച്ഛന്റെ റോള്‍ ആയിരിക്കും ചെയ്യുന്നത്..

എന്നാണ് പോസ്റ്റിന് അടിയില്‍ വന്ന രസകരമായ ഒരു കമന്റ്. അതേസമയം, പ്രിയപ്പെട്ട ഷെഫിന് ആശംസകള്‍ നേര്‍ന്നും നിരവധിപ്പേര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്.