മലയാളം ന്യൂസ് പോർട്ടൽ
Film News

വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? ട്രോളുകൾ നിരത്തിയവരോട് ചോദ്യങ്ങളുമായി മറിയം

ഏറെ ട്രോളുകൾ കിട്ടിയ ദമ്പതികൾ ആണ് ചെമ്ബൻ വിനോദ് ജോസും ഭാര്യ മറിയവും, പതിനേഴ് വയസ്സിന്റെ വ്യത്യാസമാണ് ഇവർ തമ്മിൽ. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ്  മറിയം എന്ന് ചെമ്ബൻ പറയുന്നു. നിരവധി പേരാണ് ഇവരുടെ വിവാഹ വാർത്തക്ക് എതിരെ മോശം പരാമർശം നടത്തിയത്. ഇപ്പോൾ തങ്ങൾക്കെതിരെ ട്രോളുകൾ നിരത്തിയവർക്ക് മറുപടി നൽകി ചെമ്ബനും ഭാര്യയും എത്തിയിരിക്കുകയാണ്.

വിവാഹത്തിന് പുരുഷനും സ്ത്രീക്കും ഇടയിലെ പ്രായവ്യത്യാസം ഇത്ര ആയിരിക്കണം എന്ന് നിയമം വല്ലതും ഉണ്ടോ? പൊട്ടിച്ചിരി ചിതറി ചെമ്ബന്‍ പറയുന്നു, ഇരുപത്തിയഞ്ചു വയസ്സുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതത്തില്‍ തീരുമാനം എടുക്കാന്‍ പ്രാപ്തി ആയിട്ടില്ല എന്ന് ആരെങ്കിലും പറയുമോ? ഇനി ഇത് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ട, മറ്റുള്ളവരുടെ ജീവിതത്തില്‍ ചുമ്മാ കടന്നു കയറുന്നത് ബോറല്ലേ’ ഇനി പ്രായം ഒരു പ്രശ്നം ആണോെയന്ന് മറിയത്തോട് ചോദിച്ചു നോക്കൂ.

‘എനിക്ക് അത് ഒരു പ്രശ്നമേ അല്ല. ഒരു വിവാഹ ആഘോഷത്തില്‍ വച്ചാണ് ഞങ്ങള്‍ ആദ്യം പരിചയപ്പെട്ടത്. ഞാന്‍ പുണെയില്‍ നിന്ന് പഠിത്തം കഴിഞ്ഞു കൊച്ചിയില്‍ ജോലി ചെയ്യുകയായിരുന്നു. നല്ല സൗഹൃദം ഞങ്ങള്‍ ഏറെക്കാലം തുടര്‍ന്നു. പിന്നെയാണ് വിവാഹത്തെക്കുറിച്ച്‌ ആലോചിച്ചത്. മനസ്സുകൊണ്ട് ഒത്തുപോകാന്‍ കഴിയുന്ന ആളാകണം പങ്കാളി എന്നായിരുന്നു സ്വപ്നം.

Chemban-Vinod

പതിനേഴ് വയസ്സിന്റെ വ്യത്യാസം ഞങ്ങള്‍ തമ്മിലുണ്ട്. എനിക്ക് എന്തും തുറന്നു പറയാവുന്ന വളരെ ഒത്തുപോകാന്‍ കഴിയുന്ന വ്യക്തിയാണ് ചെമ്ബന്‍. അങ്ങനെ നോക്കുമ്ബോള്‍ എന്റെ സങ്കല്‍പത്തിലുള്ള ആളാണ്. പ്രായം കൂടി എന്ന പേരില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്താന്‍ പറ്റുമായിരുന്നില്ല.’-മറിയം പറഞ്ഞു.