Film News

ഞങ്ങൾ ഇടക്കിടക്ക് വീഡിയോകോൾ ചെയ്യാറുണ്ട്, കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്യാറുമുണ്ട് !! ആദ്യ ഭാര്യയെ പറ്റി ചെമ്ബന്‍ വിനോദ് ജോസ്

chemban-vinod-jose

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന സിനിമയിലെ “ഇന്‍സ്പെക്ടര്‍ ശരവണന്‍” എന്ന റോളിലൂടെയാണ് വിനോദ് ജോസ് ചെമ്ബന്‍ എന്ന ചെമ്ബന്‍ വിനോദിന്റെ മലയാള സിനിമാ പ്രവേശം.സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങി ഏത് കഥാപാത്രങ്ങളെയും ഭദ്രമാക്കുന്ന താരത്തിന് 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ഇപ്പോളിതാ മുന്‍ ഭാര്യയെക്കുറിച്ച്‌ തുറന്നു പറയുകയാണ് താരം.

Chemban-Vinod

നിയമപരമായി വിവാഹം മോചനം നേടിയ ആളാണ് ഞാന്‍, ആ ബന്ധത്തില്‍ എനിക്കൊരു മകനുണ്ട്. ജോണ്‍ ക്രിസ് ചെമ്ബന്‍. അവനിപ്പോള്‍ പന്ത്രണ്ട് വയസ്സായി. മകന്‍ അവന്റെ അമ്മയ്ക്കൊപ്പം അമേരിക്കയിലാണ്. ഡിവോഴ്സ് എന്താണെന്നും വേര്‍പിരിഞ്ഞു ജീവിക്കല്‍ എന്താണെന്നുമൊക്കെ അവന്‍ മനസ്സിലാക്കുന്നുണ്ടാകും.
Chemban-Vinod
എന്റെ വിവാഹം ഉള്‍പ്പടെയുള്ള കാര്യത്തില്‍ സോഷ്യല്‍ മീഡിയയിലെ കഥകള്‍ അവനെ വിഷമിപ്പിക്കരുതെന്നുണ്ട്. നേരില്‍ കാണുമ്ബോള്‍ കാര്യങ്ങളെല്ലാം ഞാന്‍ അവനോട് പറയും. അവന്റെ അമ്മയുമായി ഞാന്‍ സംസാരിക്കാറുണ്ട്. കണ്ടാല്‍ മിണ്ടാത്ത അവസ്ഥയിലൊന്നുമല്ല ഞങ്ങളിരുവരും. ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്. വീഡിയോ കോളില്‍ കാണാറുണ്ട്. ഞങ്ങള്‍ കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്തു മുന്നോട്ട് പോകുന്നവരാണ്”,

Trending

To Top