കുടുംബത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് ചെമ്പൻ വിനോദ്!

വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ…

വ്യത്യസത്യമായ വേഷങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടനാണ് വിനോദ് ജോസ്,  കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു താരം കോട്ടയം സ്വദേശിയായ ഡോക്ടര്‍ മറിയം തോമസിനെ രണ്ടാമത് വിവാഹം കഴിച്ചത്. തന്നേക്കാള്‍ ഒരുപാട്  പ്രായം  കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് സോഷ്യല്‍ മീഡിയയില്‍ വളരെയധികം താരം വിമര്‍ശിക്കപ്പെട്ടിരുന്നു.  45 വയസുള്ള ചെമ്പന്‍ വിനോദ് 25 വയസ്സുള്ള മറിയത്തെ ആണ് വിവാഹം ചെയ്തത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ് ആണ്. ഒരുപാട് നാളത്തെ ഇരുവരുടെയും സൗഹൃദം വിവാഹത്തിൽ എത്തുകയായിരുന്നു, ഇവർക്കെതിരെ  വളരെ മോശമായ തരത്തിലുള്ള നിരവധി കമന്റുകൾ ആണ് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഇവർ അതൊന്നും കാര്യമായി എടുക്കാതെ ദാമ്പത്യ ജീവിതം തുടങ്ങുകയായിരുന്നു.
ഇപ്പോഴിതാ ചെമ്പൻ വിനോദിന്റെ കുടുംബത്തിലേക്ക് പുതിയ വിശേഷം എത്തിയിരിക്കുകയാണ്. ചെമ്പന്റെ സഹോദരനും നടനുമായ ഉല്ലാസ് ചെമ്ബന്‍ സംവിധാനത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പാമ്ബിച്ചി’ എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. ബ്രോസ്ക്കി പിക്ചര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചെമ്ബന്‍ വിനോദ് സ്ക്രിപ്റ്റ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ഉല്ലാസ് ഒരു വേഷത്തെ അവതരിപ്പിച്ചിരുന്നു. പാമ്ബിച്ചി എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു ആശംസകളുമായി എത്തിയിരിക്കുന്നത്.  വിവാഹത്തിന് പിന്നാലെ ചെമ്പൻ വിനോദ് പുതിയ വീട് സ്വന്തമാക്കിയ വിവരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ആരാധകർ പോസ്റ്റിനു ആശംസകളുമായി എത്തുകയും ചെയ്തിരുന്നു.