ചെങ്കണ്ണിനെ പ്രധിരോധിക്കാനുള്ള മാർഗ്ഗങ്ങൾ

കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ചെങ്കണ്ണ്‌. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളിൽ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു…

chenkannu

കണ്ണിനെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ്‌ ചെങ്കണ്ണ്‌. മദ്രാസ് ഐ എന്നും അറിയപ്പെടുന്ന ചെങ്കണ്ണ് എന്ന അസുഖത്തിന്റെ ആംഗലേയ ശാസ്തീയ നാമം Conjunctivitis എന്നാണ്. വിദേശ രാജ്യങ്ങളിൽ ‘പിങ്ക് ഐ’ എന്നും അറിയപ്പെടുന്നു. ഇതു കണ്ണിന്റെ പുറത്തെ പാളിയായ കൺജങ്ക്റ്റൈവ എന്ന കോശ ഭിത്തിയിൽ വൈറസോ, ബാക്ടിരിയയോ മറ്റു വസ്തുക്കളോ മൂലമോ വരാം. തൽഫലമായി ഈ ഭാഗത്തേയ്ക്ക് കൂടുതൽ രക്തപ്രവാഹം ഉണ്ടാകുകയും അതു മൂലം കണ്ണ് ചുവന്നു കാണപ്പെടുകയും ചെയ്യുന്നു. കണ്ണിൽ ചുവപ്പു നിറം , കണ്ണീരൊലിപ്പ്, ചൊറിച്ചിലും അസ്വസ്ഥതയും , കൺപോളകളിൽ വീക്കം എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന രോഗ ലക്ഷണങ്ങൾ, കണ്ണിന് ചുവപ്പുനിറം ഉണ്ടാകുന്നതിനു പുറമെ , കൺപോളകൾക്കു വീക്കവും തടിപ്പും , തുറക്കാൻ പറ്റാത്ത വിധം കണ്ണിൽ പീള കെട്ടുക , പ്രകാശം അടിക്കുമ്പോൾ കണ്ണിൽ അസ്വസ്ഥത , കണ്ണിൽ കരടു പോയത് പോലെ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണമാണ്.

ചെങ്കണ്ണ് പടരാതിരിക്കാൻ 

  • ചെങ്കണ്ണ് ബാധിച്ച ആൾ ഗ്ലാസ് ഉപയോഗിക്കുക
  • ചെങ്കണ്ണ് ബാധിച്ച ആളുമായി അടുത്ത ഇടപെഴകാതിരിക്കുക
  • രോഗം ബാധിച്ച ആൾ ഉപയോഗിക്കുന്ന വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക
  • കണ്ണിൽ തൊട്ടാൽ കൈ കഴുകിയതിന് ശേഷം മറ്റു ജോലികൾ ചെയ്യുക

ചെങ്കണ്ണിന്റെ ലക്ഷണങ്ങൾ 

  • കണ്പോളകൾക്ക് ചൊറിച്ചിൽ
  • കണ്പോളകൾക്ക് തടിപ്പ്
  • കണ്ണിനു ചൂട്
  • കണ്ണിനു ചുവപ്പ് നിറം
  • കണ്ണിൽ പൊടി വീണതുപോലെയുള്ള അസ്വസ്ഥത
  • പ്രകാശം അടിക്കുമ്പോൾ അസ്വസ്ഥത
  • തലവേദന

തടയാനുള്ള മാര്ഗങ്ങള്

  • ഐസ്‌പാക്ക്‌ വീക്കം, ചൊറിച്ചില്‍, ചുവപ്പ്‌ എന്നിവ കുറയും. എന്നാല്‍ ഇത്‌ അണുബാധയ്‌ക്കുള്ള ചികിത്സയല്ല. തണുത്ത വെള്ളത്തില്‍ നല്ലവൃത്തിയുള്ള തുണി മുക്കി പിഴിഞ്ഞെടുക്കുക. നനവുള്ള ഈ തുണി രോഗബാധയുള്ള കണ്ണുകളില്‍ വയ്‌ക്കുക. തുണിയും വെള്ളവും മാറ്റി ഇത്‌ തുടരുക
  • ഉണക്കിയ നല്ല വൃത്തിയുള്ള മല്ലി ഒരുപിടി എടുത്ത്‌ വെള്ളത്തിലിട്ട്‌ തിളപ്പിക്കുക. ഈ വെള്ളം അരിച്ചെടുത്ത്‌ തണുക്കാന്‍ വയ്‌ക്കുക. ഈ വെള്ളം ഉപയോഗിച്ച്‌ കണ്ണ്‌ കഴുകുകയോ പഞ്ഞിയിലോ തുണിയിലോ മുക്കി കണ്ണില്‍ അമര്‍ത്തുകയോ ചെയ്യുക. ഇത്‌ വേനയും വീക്കവും കുറയ്‌ക്കും. നീറ്റലും മാറും.
  • രണ്ട്‌ വിധത്തില്‍ തേന്‍ ഉപയോഗിക്കാവുന്നതാണ്‌. ചെങ്കണ്ണ്‌ ബാധിച്ച കണ്ണിലേക്ക്‌ തേന്‍ തുള്ളിതുള്ളിയായി വീഴ്‌ത്തുക. അല്ലെങ്കില്‍ രണ്ട്‌ കപ്പ്‌ ചൂടുവെള്ളത്തില്‍ മൂന്ന്‌ ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ കണ്ണ്‌ കഴുകുക. തണുത്തതിന്‌ ശേഷമേ ഈ മിശ്രിതം ഉപയോഗിക്കാവൂ.
  • ഒരുകപ്പ്‌ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ ശുദ്ധമായ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ക്കുക. ഇതില്‍ പഞ്ഞിമുക്കി കണ്ണുകള്‍ തുടയ്‌ക്കുക. ‘മദര്‍’ അടങ്ങിയിട്ടുള്ള ആപ്പിള്‍ സൈഡര്‍ വിനാഗിരിയാണ്‌ കൂടുതല്‍ നല്ലത്‌. ബാക്ടീരിയകളെ നശിപ്പിക്കുന്ന മാലിക്‌ ആസിഡ്‌ ആണ്‌ ‘മദര്‍’ എന്ന്‌ അറിയപ്പെടുന്നത്‌.
  • ചെങ്കണ്ണിന്‌ പറ്റിയ ഔഷധമാണ്‌ പച്ചക്കറി ജ്യൂസുകള്‍. 200 മില്ലീലിറ്റര്‍ സ്‌പിനാച്ച്‌ ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക. അല്ലെങ്കില്‍ 200 മില്ലീലിറ്റര്‍ അയമോദകം ജ്യൂസും 300 മില്ലീലിറ്റര്‍ കാരറ്റ്‌ ജ്യൂസും ചേര്‍ത്ത്‌ കുടിക്കുക.