ഹിമ മലയിൽ നിന്ന് വീണ്ടുമൊരു പ്രണയഗാനം, ചെത്തി മന്ദാരം തുളസിയിലെ ആദ്യ ഗാനത്തിന്റെ ടീസർ കാണാം

സണ്ണി വെയിൻ നായകനാകുന്ന ആർ എസ് വിമൽ ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്‌ഡവും ചേർന്ന്…

chethi-mandaram-thulasi-son

സണ്ണി വെയിൻ നായകനാകുന്ന ആർ എസ് വിമൽ ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്‌ഡവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോവിന്ദ് വസന്തയാണ്

ആർ എസ് വിമൽ, ഡോക്ടർ സുരേഷ് കുമാർ മുട്ടത്ത്, നിജു വിമൽ എന്നിവർ ചേർന്ന് നിർമിക്കുന്ന സണ്ണി വെയിൻഡ് ചിത്രം ചെത്തി മന്ദാരം തുളസിയുടെ വീഴുമീ എന്ന ഗാനത്തിന്റെ ടീസർ നിവിൻ പോളി പുറത്തിറക്കി. റഫീക് അഹമ്മദിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

chethi mandaram thulasi song teaser

വീഴുമീ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിപിൻ ലാലാണ്. എ വിന്റർ ഓഫ് ലവ് എന്ന ടാഗ് ലൈനോട് കൂടി പുറത്തിറങ്ങിയ ടീസർ ഇതിനോടകം തന്നെ സമൂഹ മാധ്യങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. ആർ എസ് വിമൽ ഫിലിംസും യുനൈറ്റഡ് ഫിലിം കിങ്‌ഡവും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജയ് ജനാർദ്ദനനും, രാഹുൽ ആറും, പി ജിംഷാറും ചേർന്നാണ്. എന്ന് നിന്റെ മൊയിദീന് ശേഷം ആർ എസ് വിമൽ അവതരിപ്പിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചെത്തി മന്ദാരം തുളസിക്കുണ്ട്.

പ്രണയ മീനുകളുടെ കടൽ എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതയായ റിധി കുമാറാണ് ചിത്രത്തിലെ നായിക. പി ജിംഷാറാണ് ചെത്തി മന്ദാരം തുളസിയുടെ കഥ ഒരുക്കിയിരിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിംഗും വിഷ്ണു പണിക്കർ കാമറയും കൈകാര്യം ചെയ്യും. 2020 ആദ്യം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം ഇപ്പോൾ പ്രീ പ്രൊഡക്ഷനിൽ ആണ്.

വീഡിയോ കാണാം

Muzik247