Monday, October 2, 2023
HomeFilm Newsഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു 

ഇപ്പോളത്തെ യുവനടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖർ അങ്ങനെയല്ല, ചെയ്യാർ ബാലു 

മലയാളത്തിലെ യുവ നടന്മാരിൽ പ്രധാനി തന്നെയാണ് നടൻ ദുൽഖർ സൽമാൻ, ഇപ്പോൾ താരത്തെ കുറിച്ച് മാധ്യമപ്രവർത്തകനായ ചെയ്യാർ ബാലു പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ഇപ്പോളത്തെ പല യുവന്ടൻമാരും ചെയ്യാൻ മടിക്കുന്ന പല കാര്യങ്ങളും ദുൽഖർ ചെയ്യാറുണ്ട്, അതുപോലെ ഇന്നത്തെ യുവന്ടന്മാർക്ക് അഹങ്കാരം നല്ലതുപോലെ ഉണ്ട് എന്നാൽ ദുൽഖറിനെ സംബന്ധിച്ചു അങ്ങനെ ഒന്നില്ല ചെയ്യാർ ബാലു പറഞ്ഞു.

അദ്ദേഹത്തിന്റെ ഒരു അഭിമുഖം എടുക്കാനായി താൻ വീട്ടിൽ ചെന്നിരുന്നു. അവിടെ താൻ കണ്ടത് പക്കാ തമിഴ് സംസാരിക്കുന്ന ഒരു പയ്യനെ ആണ്. ഞാൻ കരുതി അദ്ദേഹം തമിഴ് കലർന്ന മലയാളം ആയിരിക്കും സംസാരിക്കുന്നത് എന്ന്, താൻ കുറെ നാളുകൾ കൊണ്ട് ചെന്നയിൽ ആയിരുന്നു എന്നും അതുകൊണ്ടു തമിഴ് വശമാണെന്നും താരം പറഞ്ഞു.

അതുകൊണ്ടു തന്നെ അദ്ദേഹം നന്നായി തമിഴ് എന്നോട് സംസാരിച്ചു ചെയ്യാർ ബാലു പറഞ്ഞു, ദുല്ക്കറും പിതാവ് മമ്മൂട്ടിയും രണ്ടു ധ്രുവങ്ങളിൽ ഉള്ളവർ ആണ്, തമിഴ് നാട്ടിൽ എത്തിയപ്പോൾ പോലും അദ്ദേഹം താൻ മമ്മൂട്ടിയുടെ മകൻ ആണെന്ന് ആരോടും പറഞ്ഞിരുന്നില്ല, ഏതു അഭിമുഖങ്ങളിലും നല്ല വിനയത്തോടെ മാത്രമേ അദ്ദേഹം സംസാരിച്ചിട്ടുള്ളു ചെയ്യാർ ബാലു പറയുന്നു.

Related News