ഓൺലൈൻ ക്ലാസ്, കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25% വര്‍ധന

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനം നടത്തുന്നത്. ഇ-ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25%…

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകളും, കോളേജുകളും അടച്ചതോടെ മാസങ്ങളായി ഫോണിലൂടേയും, കംപ്യുട്ടറിലൂടേയുമുള്ള ഓണ്‍ലൈന്‍ ക്ലാസ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനം നടത്തുന്നത്. ഇ-ലേണിങ്ങ് തുടങ്ങിയതിനു ശേഷം കണ്ണാശുപത്രിയില്‍ ചികിത്സക്കായി എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 25% വര്‍ധനയുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. മണിക്കൂറുകളോളം വിശ്രമമില്ലാതെ സ്ക്രീനിനു മുന്‍പില്‍ ഇരിക്കുന്നതുകൊണ്ടാണ് കുട്ടികളില്‍ കാഴ്ചക്കുറവ് അനുഭവപ്പെടുന്നത്. വിനോദത്തിനായി മാത്രം ഉപയോഗിച്ചിരുന്ന ഫോണുകള്‍ ഇപ്പോള്‍ പഠനത്തിനും, അസൈന്‍മെന്റുകള്‍ക്കും, പരീക്ഷകള്‍ക്കും വരെ ഉപയോഗിക്കേണ്ട അവസ്ഥയാണ്. ഇത് കുട്ടികളുടെ കാഴ്ചശക്തിയെ വല്ലാതെ ബാധിക്കുന്നു.

കമ്ബ്യൂട്ടറും, ഫോണും ഉപയോഗിക്കാതെ നമുക്ക് മാറ്റിനിര്‍ത്താന്‍ ആവില്ല. അതുകൊണ്ട് ഇവ ഉപയോഗിക്കുമ്ബോള്‍ നമ്മുടെ കാഴ്ചശക്തിയെ ബാധിക്കാത്ത തരത്തില്‍ വേണം കൈകാര്യം ചെയ്യാന്‍. ഒന്നാമതായി പരമാവധി വെളിച്ചത്തില്‍ ഇരുന്നു വായിക്കുക. ഇരുട്ടത്തു കട്ടിലില്‍ കിടന്ന് മൊബൈലില്‍ നോക്കി വായിക്കുന്ന ഒരു ശീലം പലര്‍ക്കും ഉണ്ട്. അതുകൊണ്ടു തന്നെ ഈ ശീലം ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തുക. അതുപോലെ ഇ ലേര്‍ണിംഗിനും ജോലിക്കുമൊക്കെയായി കമ്ബ്യൂട്ടറില്‍ നോക്കിയിരിക്കുന്നവര്‍ 20 മിനിറ്റ് ഇടവേളകളില്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുക. കണ്ണിലെ നനവ് നിലനിര്‍ത്താന്‍ ഇത് സഹായിക്കും.

ലാപ്ടോപ്, ടാബ്, ഫോണ്‍ എന്നിവ ഉപയോഗിക്കുമ്ബോള്‍ കുറഞ്ഞത് 35 സെന്റീമീറ്റര്‍ അകലത്തില്‍ വയ്ക്കുക. വീട്ടില്‍ ടിവിയെല്ലാം വെച്ചിരിക്കുന്നപ്പോലെ നിശ്ചിത അകലത്തില്‍ വേണം കമ്ബ്യൂട്ടറും ഫോണുമെല്ലാം വെയ്‌ക്കേണ്ടത്. അതുപോലെ കണ്ണ് ഇടയ്ക്കിടയ്ക്ക് ചിമ്മി തുറക്കുന്നത് വളരെ നല്ലതാണ്. അതുപോലെ കൂടുതല്‍ നേരം ലാപ്ടോപ്പെല്ലാം ഉപയോഗിക്കുമ്ബോള്‍ ഇടയ്ക്ക് കുറച്ചു നേരം ദൂരെ നോക്കിയിരിക്കുന്നതും കണ്ണിന്റെ സമ്മര്‍ദ്ദം ഇല്ലാതെയാക്കാന്‍ സഹായിക്കും. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ കാഴ്ചശക്തിയെ ഒരുപരിധി വരെ സംരക്ഷിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.