‘ചില്‍ മഗ’…. കിടിലന്‍ ചുവടുകളുമായി നിവിന്‍ പോളിയും ടീമും; സാറ്റര്‍ഡേ നൈറ്റിലെ സോംഗ് ടീസര്‍

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം സാറ്റര്‍ഡേ നൈറ്റിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 2018 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. കാമഡി എന്റര്‍ടെയ്‌നര്‍…

റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം സാറ്റര്‍ഡേ നൈറ്റിലെ ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍.
2018 ല്‍ പുറത്തിറങ്ങിയ കായംകുളം കൊച്ചുണ്ണിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. കാമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തിലെ
ചില്‍ മഗ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നത്.

വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം. മര്‍ത്യന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം.

പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍ അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് കാറ്റലിസ്റ്റ്, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.