ആ രണ്ട് നായികമാരും എന്നെ തേച്ചിട്ടു പോയതാണ് !! എന്റെ പ്രണയ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്... - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ രണ്ട് നായികമാരും എന്നെ തേച്ചിട്ടു പോയതാണ് !! എന്റെ പ്രണയ ജീവിതത്തില്‍ സംഭവിച്ചത് ഇതാണ്…

മലയാളത്തിലായാലും തമിഴിലായാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ലാതെ നടനാണ് ചിമ്ബു. പക്ഷെ ഗോസിപ്പ് കാര്യത്തിലും താരം ഒട്ടും പിറകിലല്ല എന്നുള്ളത് എടുത്തു പറയണ്ട കാര്യമാണ്. അതും ഇപ്പോൾ വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന നടിമാർ ആയിരുന്നു ചിമ്പുവിന്റെ കൂടെ ഗോസ്സിപ്പിൽ ഇടം പിടിച്ചത് എന്നത് വളരെ കൗതുകമുള്ള കാര്യംകൂടിയാണ്. സിനിമയിലായാലും ജീവിതത്തിലായാലും സിലമ്ബരസന്‍ എന്ന ചിമ്ബു ‘കാതല്‍ മന്നന്‍’ തന്നെയാണ്. ഇതുവരെ തന്റെ ഹൃദയസഖിയെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രണയിക്കുന്ന ചെറുപ്പക്കാര്‍ക്ക് മാതൃകയാവാനാണ് താരത്തിന് ഇഷ്ടം.

പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്ബുവിന്റെ പക്കല്‍ മറുപടിയുണ്ട്. രണ്ട് പ്രണയ പരാജയങ്ങള്‍ തന്ന പാഠമാണത്. ഇന്റസ്ട്രിയിലെ മുന്‍നിര നായികമാരുമായിട്ടായിരുന്നു ചിമ്ബുവിന്റെ പ്രണയങ്ങള്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്ബു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നുവത്രെ. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. അതിന് നമ്മള്‍ തന്നെ വിചാരിക്കണം. സങ്കടങ്ങള്‍ ആരും കാണാതെ കരഞ്ഞു തീര്‍ക്കുന്നത് തന്നെയാണ് നല്ലത്. ഞാന്‍ ചെയ്തതും അതാണ്.

 

 

ആ വേദനയില്‍ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു- ചിമ്ബു പറഞ്ഞു. ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്ബുവിന്റെയും നയന്‍താരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്. ആ ബന്ധത്തിന്റെ ചില ഫോട്ടോകള്‍ പുറത്ത് വന്നതോടെയാണ് ആരാധകര്‍ വാര്‍ത്ത അറിഞ്ഞത്.

ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകള്‍ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്നും കേട്ടു. വാല് എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണ് ചിമ്ബുവും ഹന്‍സികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങള്‍ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുമ്ബോഴേക്കും ഇരുവരും വേര്‍പിരിഞ്ഞു.

Trending

To Top
Don`t copy text!