മുല്ലപ്പെരിയാർ ഡാം എല്ലാം ചെറുത്.. ഇത് പൊട്ടിയാൽ പിന്നെ ഇന്ത്യ ഇല്ല.. ചൈനയുടെ ഹിമാലയൻ വാട്ടർ ബോംബുകൾ

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ‘ഹിമാലയൻ വാട്ടർ ബോംബുകൾ’, ചൈനയ്ക്കിത് സ്വപ്ന പദ്ധതിയും… അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ജലം…

ഇന്ത്യയുടെ തലയ്ക്ക് മുകളിൽ ‘ഹിമാലയൻ വാട്ടർ ബോംബുകൾ’, ചൈനയ്ക്കിത് സ്വപ്ന പദ്ധതിയും…
അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈന ഇന്ത്യയ്ക്കെതിരായ നീക്കം ശക്തമാക്കാൻ മറ്റു വഴികൾ തേടുമെന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇതിന്റെ ഭാഗമായി ജലം ഒരായുധമായി പ്രയോഗിക്കാനാണ് ചൈനയുടെ ഇപ്പോഴത്തെ അതിവേഗ നീക്കങ്ങളിലൊന്ന്. ഇന്ത്യ–ചൈന ബന്ധത്തിലെ എന്നും പ്രധാന വിഷയമാണ് ജലം. ഈ വിഷയം തന്നെ പ്രയോഗിക്കാനാണ് ചൈനയുടെ നീക്കവും. ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ഭീമൻ ജലവൈദ്യുത പദ്ധതി നിർമിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഇതിനുള്ള നിർദ്ദേശം വ്യക്തമായി മുന്നോട്ട് വച്ചിട്ടുണ്ടെന്ന് ചൈനീസ് കമ്പനിയുടെ തലവൻ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബ്രഹ്മപുത്രയിൽ വൻ ഡാം ഡാം പണിയുകയാണെങ്കിൽ ഇതിന്റെ ഏറ്റവും വലിയ ദുരിതം ഇന്ത്യയിലെ ജനങ്ങൾക്ക് തന്നെയാകും.

ചൈന യാർലങ് സാങ്ബോ നദിയുടെ താഴ്‌വരയിൽ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും (ബ്രഹ്മപുത്രയുടെ ടിബറ്റൻ നാമം) ഇതിലൂടെ ചൈനയ്ക്ക് ജലവൈദ്യുതി ലഭിക്കും. ഒപ്പം തന്നെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ സഹായിക്കുമെന്നുമാണ് ചൈനയുടെ പവർ കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ യാൻ സിയാങ് പറഞ്ഞത്. അതായത് ഇന്ത്യയെ പ്രതിരോധത്തിലാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ചൈന മുൻകൂട്ടി കാണുന്നത്.ബ്രഹ്മപുത്രയിലെ അണക്കെട്ടുകൾക്കുള്ള ചൈനീസ് നിർദേശങ്ങൾ ഇന്ത്യയിലും ബംഗ്ലാദേശിലുമുളളവർക്ക് ആശങ്കയാണ്. ചൈനയ്ക്ക് ഇത് സ്വപ്ന പദ്ധതിയാണെങ്കിൽ ഇന്ത്യയ്ക്കിത് ഹിമാലയൻ വാട്ടർ ബോംബ് ആണ്. ഡാമിൽ വെള്ളം പിടിച്ചുവെച്ചാൽ താഴേക്കുളള നീരൊഴുക്ക് നിലയ്ക്കും. ഇതോടൊപ്പം തന്നെ തുറന്നുവിട്ടാൽ താഴെയുളളതെല്ലാം വെള്ളത്തിലാകുകയും ചെയ്യും.

2015 ലാണ് ടിബറ്റിലെ ഏറ്റവും വലിയ, 1.5 ബില്യൺ ഡോളർ ചെലവിട്ട് സാം ജലവൈദ്യുത നിലയം ചൈന പ്രവർത്തനക്ഷമമാക്കിയത്. ഇതിനു പുറമെയാണ് പുതിയ ഡാമുകളും വരുന്നത്. യാർലങ് സാങ്ബോ ഗ്രാൻഡ് കാന്യോൺ സ്ഥിതിചെയ്യുന്ന മെഡോഗ് കൗണ്ടിയിൽ ഒരു ‘സൂപ്പർ ജലവൈദ്യുത നിലയം’ നിർമിക്കാൻ ചൈന പദ്ധതിയിടുന്നുവെന്നാണ് പുതിയ അണക്കെട്ടിനെക്കുറിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തത്. അരുണാചൽ പ്രദേശിന്റെ അതിർത്തിയിലുള്ള ടിബറ്റിലെ അവസാന കൗണ്ടിയാണ് മെഡോഗ്.ഇതിനിടെ ചൈനയുടെ ഭാഗത്തുള്ള നദീതീരത്തു ബുൾഡോസറുകൾ ഉപയോഗിച്ച് മണ്ണ് മാന്തി ഒഴുക്ക് തടസ്സപെടുത്താനും നീക്കം നടക്കുന്നുണ്ട്. ചൈന-ഇന്ത്യൻ അതിർത്തിയിൽ നദിയുടെ ഒഴുക്ക് തടയാൻ ഗാൽവാൻ നദിയിൽ ഡാം പണിയുന്നുവെന്ന റിപ്പോർട്ടുകൾക്ക് മറുപടി നൽകാൻ ചൈന വിസമ്മതിച്ചു.