‘മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുന്നവരെ എങ്ങനെ വിശ്വസിക്കും’കമൽ ഹാസനതിരെ ചിന്മയി ശ്രീപദ

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി ശ്രീപദ. ഇപ്പോഴിതാ ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ചതിന് നടൻ കമൽഹാസനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിന്മയി. മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ…

പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിനെതിരെ മീ ടൂ ആരോപണം ഉന്നയിച്ച ഗായികയാണ് ചിന്മയി ശ്രീപദ. ഇപ്പോഴിതാ ഗുസ്തിക്കാരുടെ സമരത്തെ പിന്തുണച്ചതിന് നടൻ കമൽഹാസനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ചിന്മയി. മീ ടൂ ആരോപണങ്ങളിൽ പ്രതികരിക്കാതിരിക്കുകയും, സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി സംസാരിക്കുകയും ചെയ്യുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? എന്നാണ് ചിന്മയി ട്വിറ്ററിൽ കുറിച്ചത്.

രാജ്യത്തെ റെസ്ലർമാരുടെ പ്രതിഷേധത്തെക്കുറിച്ചുള്ള കമൽഹാസന്റെ ട്വീറ്റിന് മറുപടിയായി ചിന്മയി കുറിച്ചത് ഇങ്ങനെയാണ്: ”തമിഴ്നാട്ടിലെ ഒരു ഗായികയെ ഒരു പീഡകന്റെ പേര് വെളിപ്പെടുത്തിയത് കാരണം 5 വർഷത്തേക്ക് അവരെ വിലക്കി. കവിക്ക് ബഹുമാനം ഉള്ളതിനാൽ അതിനെക്കുറിച്ച് ആർക്കുമൊരു വിഷയവുമില്ല. സ്ത്രീസുരക്ഷയ്ക്കുവേണ്ടി സംസാരിക്കുന്ന രാഷ്ട്രീയക്കാരെ എങ്ങനെ വിശ്വസിക്കും? അവർ അവരുടെ മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നു. എന്റെ ടൈംലൈൻ അധിക്ഷേപവും ആക്രോശവും ബഹളവും കൊണ്ട് പൊട്ടിത്തെറിക്കുന്നതിനും മുൻപേ ഞാൻ ഇവിടെ നിന്ന് പോകട്ടെ,”

ചിന്മയി ശ്രീപദയുടെ അഭിപ്രായത്തിന് തൊട്ടുപിന്നാലെ, ട്വിറ്ററിൽ കമൽഹാസന്റെ ആരാധകരിൽ നിന്ന് ചിന്മയിക്ക് നേരെ കനത്ത സൈബർ ആക്രമണവുമെത്തി. കമൽഹാസനെ കടന്നാക്രമിച്ചതിനെ ചോദ്യം ചെയ്യുന്ന ചില ട്വീറ്റുകൾക്ക് അവർ മറുപടി നൽകിയിട്ടുണ്ട്. റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയാവശ്യപ്പെട്ട് ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം ഒരുമാസം പിന്നിട്ടിരിക്കുകയാണ്.