‘ഈ നിൽക്കുന്നതാണ് എന്റെ അവന്തിക’, മകളെ പരിചയപ്പെടുത്തി ചിപ്പി!

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാൾ ആണ് ചിപ്പി. നിഷ്ക്കളങ്കമായ ചിരിയും അഭിനയവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടന്ന് സ്ഥാനം നേടിയ സുന്ദരി. നിരവധി സിനിമകളിൽ നായികയായാണ് കൂട്ടുകാരിയായും സഹോദരിയായുമെല്ലാം അഭിനയിച്ചു തകർത്ത താരം…

Chippy latest photos

മലയാളികളുടെ പ്രിയ നായികമാരിൽ ഒരാൾ ആണ് ചിപ്പി. നിഷ്ക്കളങ്കമായ ചിരിയും അഭിനയവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടന്ന് സ്ഥാനം നേടിയ സുന്ദരി. നിരവധി സിനിമകളിൽ നായികയായാണ് കൂട്ടുകാരിയായും സഹോദരിയായുമെല്ലാം അഭിനയിച്ചു തകർത്ത താരം വിവാഹ ശേഷം കുറച്ച് നാൾ അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയായിരുന്നെങ്കിലും ടെലിവിഷൻ പരമ്പരകളിലൂടെ ശക്തമായി തിരിച്ചു വരവ് നടത്തിയിരുന്നു. സിനിമയിലേത് പോലെ തന്നെ മിനിസ്ക്രീൻ പ്രേക്ഷകരുടെയും പ്രിയങ്കരിയായി താരം ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലാണ് ചിപ്പി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ഭർത്താവ് രഞ്ജിത്ത് നിർമ്മിക്കുന്ന നിരവധി പരമ്പരകളിൽ ആണ് ചിപ്പി ഇതിനോടകം അഭിനയിച്ചു കഴിഞ്ഞത്.
സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം തന്റെ സീരിയലുകളുടെ പ്രെമോഷനുവേണ്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി വരുകയാണ്. ഇപ്പോൾ ചിപ്പി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട പെണ്‍കുട്ടികള്‍ എന്ന് ക്യാപ്ഷനും നല്‍കി കൊണ്ടാണ്തന്റെ പുതിയ ചിത്രം താരം പങ്കുവെച്ചത്. ചിത്രത്തിൽ ഇപ്പോൾ അഭിനയിക്കുന്ന പരമ്പരയിലെ താരങ്ങളും സ്വന്തം മകളുമാണ് ഉള്ളത്. ചിത്രത്തില്‍ ഇടത്ത് നിന്ന് ആദ്യം നില്‍ക്കുന്നതാണ് ചിപ്പിയുടെ മകള്‍ അവന്തിക. കൂടാതെ സിനിമ സീരിയൽ താരം ഷഫ്‌നയും ചിത്രത്തിൽ ഉണ്ട്. ഷഫ്‌നയുടെ ഭർത്താവ് ആയ സജിൻ പരമ്പരയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
മമ്മൂട്ടിയുടെ മകളായി പാഥേയം എന്ന ചിത്രത്തില്‍ കൂടി ആയിരുന്നു ചിപ്പി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മലയാളം കൂടാതെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ കഴിവ് തെളിയിച്ചു. മികച്ച നടിക്കുള്ള അവാർഡ് 1996 ൽ താരത്തിന് കർണാടകയിൽ നിന്നും ലഭിച്ചിരുന്നു. കുറച്ചു നാൾ അഭിനയത്തിൽ നിന്നും മാറി നിന്നെങ്കിലും തങ്ങളുടെ പ്രിയ താരം ഇപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമായതിന്റെ സന്തോഷത്തിൽ ആണ് ആരാധകരും.  അവന്തികയാണ് ചിപ്പിയുടെയും രഞ്ജിത്തിന്റെയു ഒരേ ഒരു മകൾ.