ചിരഞ്ജീവി സര്‍ജ്ജയുടെ സഹോദരൻ ആശുപത്രിയിൽ; ചേട്ടന്റെ വിയോഗം ധ്രുവിനെ വിഷാദരോഗത്തിലാക്കി

സിനിമ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം, ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന ഗർഭിണി ആണെന്ന വാർത്തയാണ് ഏവരെയും ഏറെ വിഷമത്തിൽ ആഴ്ത്തിയത്, കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിരഞ്ജീവിയുടെ മരണം സംഭവിച്ചത്. സിനിമാ…

സിനിമ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ മരണം, ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന ഗർഭിണി ആണെന്ന വാർത്തയാണ് ഏവരെയും ഏറെ വിഷമത്തിൽ ആഴ്ത്തിയത്, കുഞ്ഞിനെ കാത്തിരിക്കുന്നതിനിടയിൽ ആയിരുന്നു ചിരഞ്ജീവിയുടെ മരണം സംഭവിച്ചത്. സിനിമാ പാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് ചിരഞ്ജീവി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നടന്‍ അര്‍ജുന്‍ സര്‍ജയുടെ മരുമകനായിരുന്നു ചിരഞ്ജീവി. ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കമെങ്കിലും അതിവേഗം കന്നഡത്തില്‍ മുന്‍നിര നായകനായി.

chiranjeevi sarja

ചിരഞ്ജീവിയുടെ മരണത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ കുടുംബം പുറത്ത് വന്നിട്ടില്ല. എന്നാൽ ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്, ധ്രുവ് ആശുപത്രിയിലാണ് എന്നാണ് വാര്‍ത്തകളെത്തിയത്. . കന്നഡ മാധ്യമങ്ങളാണ് ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ ആദ്യം പുറത്തുവിട്ടത്.
വിഷാദത്തെത്തുടര്‍ന്നാണ് ധ്രുവ് സര്‍ജയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാലിപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നും പൂര്‍ണ്ണ ആരോഗ്യവനായി ധ്രുവ് തിരിച്ചെത്തുമെന്നുമാണ് മാനേജരടക്കമുള്ളവര്‍ പ്രതികരിച്ചിരിക്കുന്നത് എന്നാണ് വിവരം. ഈ സമയത്ത് ആരും അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നും വൈകാതെ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്നും ബന്ധപ്പെട്ടവര്‍ പറയുന്നു. കന്നഡ മാധ്യമങ്ങളാണ് ഇതേക്കുറിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

dhruv sarja

ചേട്ടൻ ആയിരുന്നു എനിക്ക് എല്ലാം അദ്ദേഹത്തിന്റെ വിയോഗം എനിക്ക് സഹിക്കുവാൻ പറ്റുന്നില്ല എന്ന് ധ്രുവ് നേരത്തെ പറഞ്ഞിരുന്നു, ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായിരുന്നു ധ്രുവിന്‍രെ ഫാം ഹൗസ്. അവിടെയായിരുന്നു അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയത്. ചേട്ടനായി അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുമ്ബോഴെല്ലാം വിങ്ങിപ്പൊട്ടുകയായിരുന്ന ധ്രുവ്. സഹോദരനെ നഷ്ടമായതിന്റെ വേദന താങ്ങാനാവുന്നതിനും അപ്പുറത്താണെന്നും അദ്ദേഹം കുറിച്ചിരുന്നു.