നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു, കണ്ണീരണിയിപ്പിച്ച് ചിത്രയുടെ പോസ്റ്റ്!

സംഗീത ലോകവും ആരാധകരും ഒരു പോലെ ആണ് ചിത്രയുടെ മകൾ ദേവനന്ദനയുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞു നടുങ്ങിയത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണു ചിത്രയ്‌ക്കും വിജയ് ശങ്കറിനും നന്ദന ജനിക്കുന്നത്. പതിന‍ഞ്ച് വർഷത്തോളം നീണ്ട…

സംഗീത ലോകവും ആരാധകരും ഒരു പോലെ ആണ് ചിത്രയുടെ മകൾ ദേവനന്ദനയുടെ അപ്രതീക്ഷിത വിയോഗം അറിഞ്ഞു നടുങ്ങിയത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണു ചിത്രയ്‌ക്കും വിജയ് ശങ്കറിനും നന്ദന ജനിക്കുന്നത്. പതിന‍ഞ്ച് വർഷത്തോളം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ആണ് നന്ദനയുടെ ജനനം. അതിനു ശേഷം താഴത്തും തലയിലും വെക്കാതെയാണ് ചിത്ര തന്റെ മകളെ വളർത്തിയത്. എന്നാൽ ഈ കുടുംബത്തെ തകർത്ത് കൊണ്ട് 2011 ഏപ്രിൽ 14നാണ് ചിത്രയുടെ മകളായ നന്ദന ദുബായിലെ നീന്തൽക്കുളത്തിൽ വീണു മരിക്കുന്നത്. സംഗീത ലോകവും ആരാധക ലോകവും ഞെട്ടലോടെയാണ് ആ വാർത്ത കേട്ടത്. സംഗീത ലോകത്തിലേക്ക് ചിത്ര ഇനി തിരിച്ച് വരില്ല എന്ന് പോലും ആരാധകർ കരുതിയിരുന്നു. കാരണം അത്രയേറെ തന്റെ പ്രിയ മകളുടെ മരണം ചിത്രത്തെ തളർത്തിയിരുന്നു. എന്നാൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ശക്തമായ പിന്തുണകൊണ്ട് താരം വീണ്ടും തിരിച്ച് വരുകയായിരുന്നു.

നന്ദന മരണപെട്ടിട്ട് ഇന്നലെ പത്ത് വര്ഷം തികയുകയായിരുന്നു. ഇപ്പോൾ മകളുടെ ഓർമകളിൽ ചിത്ര പങ്കുവെച്ച കുറിപ്പാണു ആരാധകരെ കണ്ണീരണിയിക്കുന്നത്. ”നിന്റെ ജനനം ആയിരുന്നു ഞങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം. നിന്റെ ഓര്‍മകള്‍ ഞങ്ങള്‍ക്കെന്നും നിധി പോലെയാണ്. നിന്നോടുള്ള സ്‌നേഹം വാക്കുകള്‍ക്കപ്പുറമാണ്. നിന്റെ ഓര്‍മകള്‍ ഞങ്ങളുടെ ഹൃദയത്തില്‍ കൊത്തിവച്ചിരിക്കുന്നു. അത് എന്നേയ്ക്കും നിലനില്‍ക്കുകയും ചെയ്യും.””ഒരു വേള എങ്കിലും നിന്നെ കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങള്‍ക്ക് എത്രമാത്രം വിലപ്പെട്ടതാണെന്ന് ആ നിമിഷം ഞങ്ങള്‍ക്കു നിന്നോടു പറയണം. പ്രിയ നന്ദന, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു” എന്നുമാണ് ചിത്ര കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രയുടെ പോസ്റ്റിനു താഴെ ആശ്വാസവാക്കുകളുമായി എത്തിയിരിക്കുന്നത്. മകളുടെ ഓർമ്മ ദിവസം എല്ലാവർഷവും മുടങ്ങാതെ ചിത്ര നന്ദനയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കാറുണ്ട്.