Film News

പതിനഞ്ചു തവണ ആ സംവിധായകൻ എന്നെ കൊണ്ട് ആ രംഗം ചെയ്യിപ്പിച്ചു; അവസാനം മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ ആണ് അയാളത് അവസാനിപ്പിച്ചത്

chitha

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ് നടി ചിത്ര, മോഹൻലാൽ നായകനായ ആട്ടക്കലാശം എന്ന സിനിമയിൽ കൂടി ആണ് ചിത്ര തന്റെ അഭിനയജീവിതം തുടങ്ങിയത്, മലയാള സിനിമയിൽ താൻ നേരിട്ട ഒരു മോശം അനുഭവത്തെ പറ്റി പറയുകയാണ് ചിത്ര. ആ സമയത്ത് ഒക്കെ സിനിമ സൈറ്റുകളിൽ മോശമായ പല സംഭങ്ങളും നടക്കാറുണ്ടെന്നു ചിത്ര പറയുന്നു, എന്നാൽ ഇപ്പോൾ അതിനൊക്കെ നല്ല മാറ്റം വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഞാൻ അങ്ങനെ ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നു, അതുകൊണ്ട് തന്നെ എനിക്ക് ജാഡ ആണെന്ന് എന്നോട് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു.

chithra

രണ്ടു കൊല്ലം കഴിഞ്ഞ ഞാൻ ഒരു സിനിമ എടുക്കും അന്ന് എന്നെ മൈൻഡ് ചെയ്യാത്തവരെ എല്ലാം ഞാൻ ഒരു പാഠം പഠിപ്പിക്കുമെന്നു അയാൾ പറഞ്ഞിരുന്നു. സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞുകൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ലന്നും ചിത്ര പറയുന്നു.വർഷങ്ങൾക്ക് ഷെഹ്സാൻ അയാൾ മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്തു. അതിൽ അഭിനയിക്കുവാൻ വേണ്ടി എന്നെ വിളിച്ചു. ചിത്രത്തിലെ ഒരു ഗാനം ഷൂട്ട് ചെയ്തത് ഒരു കുന്നിന്റെ മുകളിൽ വെച്ചായിരുന്നു.

chitra

 

രംഗങ്ങള്‍ ചിത്രീകരിക്കാനായി കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായിയുണ്ട്. തന്നോട് ഉള്ള പഴയ പ്രതികാരം വെച്ച്‌ പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ തന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളത്കൊണ്ട് തളര്‍ന്നു പോയെന്നും എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവിശ്യപെട്ടപ്പോള്‍ തന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായെന്നും അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടതെന്നും ചിത്ര പറയുന്നു.

Trending

To Top
Don`t copy text!