വിക്രം സിനിമയിലെ ‘റോളക്‌സ്’ ആദ്യം ചെയ്യേണ്ടിയുന്നത് സൂര്യയായിരുന്നില്ല!!

കഴിഞ്ഞ വർഷം പുറത്തെത്തിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം. സിനിമയിലെ റോളക്‌സ് എന്ന കഥാപാത്രത്തെ അതിമനോഹരമാക്കിയത് നടൻ സൂര്യയായിരുന്നു എന്നാൽ റോളക്‌സ് എന്ന കഥാപാത്രം ചെയ്യാൻ ലോകേഷ് ആദ്യം വിളിച്ചത് നടൻ വിക്രത്തെ ആയിരുന്നുവത്രെ.

ട്രേഡ് അനലിസ്റ്റ് കാർത്തിക് ഡിപിയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വളരെ ചെറിയ റോൾ ആയതുകൊണ്ടാണ് ലോകേഷിൻറെ ഈ ഓഫർ വിക്രം നിരസിച്ചതെന്നും ലോകേഷ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിലും വിക്രത്തിന് ഒരു റോൾ ലോകേഷ് വാഗ്ദാനം ചെയ്‌തെങ്കിലും അതും വിക്രം നിരസിച്ചു എന്നാണ് കാർത്തിക് ഡിപി അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് കാർത്തിക് ഡിപി ഈക്കാര്യം പറഞ്ഞിരിക്കുന്നത്.

കമലഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ ക്യാമിയോ റോൾ ആയിരുന്നു സൂര്യയുടെ റോളക്‌സ്. അതേസമയം ലോകേഷ് കനകരാജ് ഇപ്പോൾ ദളപതി 67 ന്റെ ഷൂട്ടിംഗ് തിരക്കിലാണ്. വിജയ് നായകനാവുന്ന സിനിമയിൽ തൃഷയാണ് നായികയായി എത്തുന്നത്. മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന സിനിമയാണ് ദളപതി 67

Previous articleഅട്ടപ്പാടിയിലെ ഊരുകളില്‍ സ്ട്രക്ച്ചറുകള്‍ എത്തിച്ച് നടന്‍ സുരേഷ് ഗോപി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ
Next articleപ്രസവിക്കാതെ റെഡിമെയ്‌ഡ് കിട്ടിയ കുഞ്ഞല്ലേ വിഷമകരമായ കമെന്റുകളെ കുറിച്ച് പ്രിയങ്ക ചോപ്ര