നൃത്തസംവിധായകന്‍ കൂള്‍ ജയന്ത് അന്തരിച്ചു

നൃത്തസംവിധാന മേഖലയില്‍ തിളങ്ങിയ കൂള്‍ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ്. ജയരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമാമേഖലയിലെത്തിയതോടെയാണ് കൂള്‍…

നൃത്തസംവിധാന മേഖലയില്‍ തിളങ്ങിയ കൂള്‍ ജയന്ത് അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കുകയായിരുന്നു. പ്രഭുദേവ, രാജു സുന്ദരം എന്നിവരോടൊപ്പം സിനിമാലോകത്തെത്തിയ അദ്ദേഹം അറിയപ്പെടുന്ന ഫിലിം കോറിയോഗ്രഫറാണ്. ജയരാജ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. സിനിമാമേഖലയിലെത്തിയതോടെയാണ് കൂള്‍ ജയന്ത് എന്ന് പേര് മാറ്റിയത്. 96-ല്‍ കാതല്‍ദേശം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഇതിനകം മലയാളം ഉള്‍പ്പെടെ എണ്ണൂറോളം സിനിമകളുടെ ഭാഗമായിട്ടുള്ള ഇദ്ദേഹം ചില സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്.


മുസ്തഫ മുസ്തഫ, കല്ലൂരി സാലൈ എന്നീ പാട്ടുകള്‍ ഹിറ്റായതോടെ കൂള്‍ ജയന്ത് ശ്രദ്ധേയനായി. മലയാളത്തില്‍ ബാംബു ബോയ്‌സ്, മയിലാട്ടം, കല്യാണകുറിമാനം, മായാവി, അണ്ണാറക്കണ്ണനും തന്നാലായത്, പാച്ചുവും കോവാലനും, എബ്രഹാം ലിങ്കണ്‍, ഗൃഹനാഥന്‍, 101 വെഡ്ഡിങ്‌സ്, ഏഴാം സൂര്യന്‍, ലക്കി സ്റ്റാര്‍, കൊന്തയും പൂണൂലും, നല്ല വിശേഷം, കരുമാടിക്കുട്ടന്‍ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുമുണ്ട് ഇദ്ദേഹം.