ക്രിസ്മസ് ആശംസകളുമായി ബാന്ദ്ര ടീം

രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപി ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാായ ബാന്ദ്ര. ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമായിരുന്നു സിനിമയുടെ പ്രഖ്യാപനം.വലംകൈയിൽ തോക്കും ഇടംകൈയിൽ എരിയുന്ന സിഗരറ്റുമായി സിംഹാസന…

രാമലീലയ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപി ദിലീപുമായി ഒന്നിക്കുന്ന പുതിയ ചിത്രമാായ ബാന്ദ്ര. ദിലീപിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്.ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമായിരുന്നു സിനിമയുടെ പ്രഖ്യാപനം.വലംകൈയിൽ തോക്കും ഇടംകൈയിൽ എരിയുന്ന സിഗരറ്റുമായി സിംഹാസന സമാനമായ ഒരു സോഫയിൽ ഇരിക്കുന്ന രീതിയിലാണ് ദിലീപിൻറെ കഥാപാത്രത്തെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ അവതരിപ്പിച്ചത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.


ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ക്രിസ്മസ് ആശംസകളുമായി എത്തിയിരിക്കുകയാണ്.പരമ്പരാഗത ക്രിസ്തീയ വേഷമണിഞ്ഞ് നിൽക്കുന്ന ദിലീപം തമന്നയുമാണ് പോസ്റ്ററിൽ. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയാണ് ബാന്ദ്ര. ശരത് കുമാർ,ദിനോ മോറിയ,സിദ്ദിക്ക്, കലാഭവൻ ഷാജോൺ, ലെന,രാസിങ് ഖുറാന, ഈശ്വരി റാവു, വിടിവി ഗണേഷ്,ആര്യൻ സന്തോഷ് എന്നവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഉദയകൃഷ്ണയുടേതാണ് സിനിമയുടെ തിരക്കഥ.അജിത്ത് വിനായക ഫിലിംസിൻറെ ബാനറിൽ വിനായക അജിത്ത് ആണ് ചിത്രം നിർമിക്കുന്നത്.
ഷാജി കുമാർ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയ്ക്ക് വിവേക് ഹർഷനാണ് എഡിറ്റിങ് നിർവഹിക്കുന്നത്.സംഗീതം സാം സി എസ്,പ്രാജക്റ്റ് ഡിസൈനർ നോബിൾ ജേക്കബ്, കലാസംവിധാനം സുഭാഷ് കരുൺ.