മമ്മൂട്ടിയുടെ ക്രിസ്റ്റഫർ ഉടൻ തിയേറ്ററുകളിലേക്ക്!!

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. സെൻസറിംഗ് പൂർത്തിയായി സിനിമ റിലീസിനിമ തയ്യാറെടുക്കുകയാണ്.ചിത്രത്തിൻറെ സെൻസറിംഗ് പൂർത്തിയായ വിവരം പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള അറിയിച്ചിരിക്കുകയാണ്. സിനിയ്ക്ക്…

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. സെൻസറിംഗ് പൂർത്തിയായി സിനിമ റിലീസിനിമ തയ്യാറെടുക്കുകയാണ്.ചിത്രത്തിൻറെ സെൻസറിംഗ് പൂർത്തിയായ വിവരം പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള അറിയിച്ചിരിക്കുകയാണ്. സിനിയ്ക്ക് ് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും ദൈർഘ്യം രണ്ടര മണിക്കൂർ ആണ് എന്നാണ് ശ്രീധർ പിള്ളയുടം ട്വീറ്റ്.

കൂടാതെ ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തുമെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്യുന്നുണ്ട്. മമ്മൂട്ടി കഴിഞ്ഞ ദിവസം ക്രിസ്റ്റഫർ ഉടൻ വരുന്നു എന്ന ക്യാപ്ഷനോടു കൂടി ഒരു ചിത്രം പങ്കുവെച്ചിരുന്നു.ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ്.സ്‌നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.


ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ക്രിസ്റ്റഫറിൽ പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് മനോജ്, സംഗീതം ജസ്റ്റിൻ വർഗീസ്,കലാസംവിധാനം ഷാജി നടുവിൽ, ആക്ഷൻ കൊറിയോഗ്രഫി സുപ്രീം സുന്ദർ.