മമ്മൂട്ടി നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ചിരി പടര്‍ത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സുപ്രീം സുന്ദറിന് മമ്മൂട്ടി നിര്‍ദേശങ്ങള്‍ നല്‍കുന്ന
വീഡിയോയാണ് വൈറലാകുന്നത്.
സുന്ദറിനെ നടന്‍ ട്രോളുന്നതും സംവിധായകന്‍ ഉള്‍പ്പടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ട്വിറ്ററിലൂടെ നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്. സെറ്റില്‍ മമ്മൂട്ടി ഫുള്‍ ഓണ്‍ ആണെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നു
‘ബയോഗ്രാഫി ഓഫ് എ വിജിലാന്റെ കോപ്പ്’ എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങുന്ന ഈ ത്രില്ലര്‍ ചിത്രമാണ് ക്രിസ്റ്റഫര്‍. മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. 2010ല്‍ പുറത്തെത്തിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച ആദ്യത്തെ ചിത്രം.
ക്രിസ്റ്റഫറിന് തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാരാവുന്നത്.ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറായാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. തെന്നിന്ത്യന്‍ താരം വിനയ് റായും ചിത്രത്തില്‍ എത്തുന്നുണ്ട്. വിനയ് റായുടെ ആദ്യ മലയാള ചിത്രമാണിത്.
ഇന്ത്യന്‍ സിനിമയിലെ തന്നെ പകരക്കാരില്ലാത്ത ഇതിഹാസ താരമാണ് രജനികാന്ത്. തലൈവയായുള്ള സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്നത് ഭാര്യ…
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ലവ്ഫുളി യുവേഴ്സ് വേദ'. രജിഷ വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ…
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…