മമ്മൂട്ടിക്കൊപ്പം പോലീസ് വേഷത്തില്‍ ഷൈന്‍ ടോം ചാക്കോയും! ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

റോഷാക്ക് എന്ന സിനിമയ്ക്ക് ശേഷം ആരാധകര്‍ അടുത്തതായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂക്ക എത്തുന്നത് എന്ന വാര്‍ത്ത നേരത്തെ തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു…

റോഷാക്ക് എന്ന സിനിമയ്ക്ക് ശേഷം ആരാധകര്‍ അടുത്തതായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂക്ക എത്തുന്നത് എന്ന വാര്‍ത്ത നേരത്തെ തന്നെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ച് എത്തുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് മമ്മൂട്ടി.

പൊലീസ് ഓഫീസറുടെ വേഷത്തില്‍ തോക്കുമായി നില്‍ക്കുന്ന ഷൈന്‍ ടോം ചാക്കോയുടെ കഥാപാത്രത്തെയാണ് പുതിയ പോസ്റ്ററിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. ജോര്‍ജ് എന്നാണ് കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി പോസ്റ്റര്‍ പങ്കുവെച്ച് എത്തിയതോടെ ഈ സിനിമയ്ക്കും ഷൈനിനും ആശംസകള്‍ അറിയിച്ച് ആരാധകര്‍ കമന്റുകള്‍ പങ്കുവെയ്ക്കുന്നു. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ മമ്മൂട്ടി ച്ിത്രമാണ് ക്രിസ്റ്റഫര്‍. ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമ കൂടിയാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ തന്നെയാണ് ബി ഉണ്ണികൃഷ്ണന്‍ ക്രിസ്റ്റഫറും ഒരുക്കിയത്. ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

മൂന്ന് നായികമാരാണ് ഈ ചിത്രത്തില്‍ മമ്മൂക്കയോടൊപ്പം അണിനിരക്കുന്നത്. തമിഴ് നടി സ്‌നേഹ വീണ്ടും മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്ന സിനിമ കൂടിയാണ് ക്രിസ്റ്റഫര്‍. അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് നായികമാര്‍. മലയാളത്തിലെ പ്രിയപ്പെട്ട താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ഉണ്ടായിരിക്കും, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിംഗ് മനോജും സംഗീതം, ജസ്റ്റിന്‍ വര്‍ഗീസും ഒരുക്കുന്നു. അതേസമയം, കാതല്‍ ആണ് മമ്മൂക്കയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സിനിമയില്‍ തന്റെ ഭാഗം ചിത്രീകരിച്ച് കഴിഞ്ഞതായി കഴിഞ്ഞ ദിവസം മമ്മൂക്ക അറിയിച്ചിരുന്നു.