വൻ താരനിരയുമായി ക്രിസ്റ്റഫർ; പുതിയ ടീസർ കാണാം

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖായാപിച്ചത്. 42…

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ രണ്ടാമത്തെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 9 ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖായാപിച്ചത്. 42 സെക്കൻഡ് ദൈർഘ്യമുള്ള ടീസറിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.

ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് സിനിമയുടെ ടാഗ് ലൈൻ. നേരത്തെ തന്നെ സെൻസറിംഗ് പൂർത്തിയാക്കിയ സിനിമയ്ക്ക്് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.ക്രിസ്റ്റഫറിന്റെ ദെർഘ്യം രണ്ടര മണിക്കൂർ ആണ്.അമല പോൾ,സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായിയും പ്രധാന കഥാപാത്രമാവുന്നുണ്ട്.

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ചിത്രത്തിൽ ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സിനിമ ക്രിസ്റ്റഫർ നിർമ്മിക്കുന്നത് ആർ.ഡി ഇല്യൂമിനേഷൻസ് എൽ.എൽ.പി ആണ്. ത്രില്ലർ ഗണത്തിലുള്ള ക്രിസ്റ്റഫറിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.ഫൈസ് സിദ്ദിഖ് ആണ്. എഡിറ്റിംഗ് മനോജ്, സംഗീതം ജസ്റ്റിൻ വർഗീസും നിർവ്വഹിക്കുന്നു.കലാസംവിധാനം ഷാജി നടുവിൽ.