‘ഓരോ ശ്വാസവും…’ ക്രിസ്റ്റിയുടെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ഓരോ ശ്വാസവും…’ എന്നു…

യുവതാരങ്ങളായ മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ആല്‍വിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റി. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘ഓരോ ശ്വാസവും…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും പാടിയിരിക്കുന്നതും ഗോവിന്ദ് വസന്തയാണ്.

ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമായ ക്രിസ്റ്റിയില്‍ തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ പ്രണയിക്കുന്ന ചെറുപ്പക്കാരന്റെ കഥയാണ്. വ്യത്യസ്തമായ ഒരു പ്രണയകഥയാണ് സിനിമ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമ ഫെബ്രുവരി 17ന് പ്രദര്‍ശനത്തിനെത്തും. ക്രിസ്റ്റി എന്ന സിനിമയില്‍ മാത്യു തോമസ് ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജോയ് മാത്യു, രാജേഷ് മാധവന്‍, മുത്തുമണി, വിനീത് വിശ്വം, ജയ എസ് കുറുപ്പ്, വീണ നായര്‍, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ്.റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റ്യന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രിസ്റ്റി എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങള്‍ സംഗീതം ഒരുക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രാഹണം. സിനിമയുടെ എഡിറ്റിംഗ് മനു ആന്റണിയാണ് നിര്‍വഹിക്കുന്നത്.