തെറി വിറ്റ് കാശാക്കാനല്ല ചുരുളി എടുത്തത്!! അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ഈ തലമുറയെക്കൊണ്ട് എന്ത് പ്രയോജനം! – ചെമ്പന്‍ വിനോദ്

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കരിയറിലെ തന്നെ എടുത്ത പറയേണ്ട സിനിമകളില്‍ ഒന്നാണ് ചുരുളി. ചിത്രം പ്രദര്‍ശനത്തിന് എത്തിയ അന്ന് മുതല്‍ ഇന്ന് വരെ വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് ഈ സിനിമ. ചിത്രത്തില്‍…

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ കരിയറിലെ തന്നെ എടുത്ത പറയേണ്ട സിനിമകളില്‍ ഒന്നാണ് ചുരുളി. ചിത്രം പ്രദര്‍ശനത്തിന് എത്തിയ അന്ന് മുതല്‍ ഇന്ന് വരെ വിവാദങ്ങളില്‍ കുരുങ്ങി കിടക്കുകയാണ് ഈ സിനിമ. ചിത്രത്തില്‍ ഉപയോഗിച്ച ഭാഷയും തെറിവിളികളും ആയിരുന്നു പലരേയും ചൊടിപ്പിച്ചത്. ഒരു സിനിമ എന്നതിലുപരി അവിടുത്തെ മനുഷ്യരുടെ പച്ചയായ ജീവിതം ആണ് തുറന്ന് കാട്ടിയത് എന്നായിരുന്നു സംവിധായകനടക്കം പിന്നണി പ്രവര്‍ത്തകരുടെ വാദം. എന്നാല്‍ ഈ വിശദീകരണങ്ങളൊന്നും ഇന്നും ചിലര്‍ക്ക് ദഹിച്ചിട്ടില്ല. സിനിമയിപ്പോള്‍ നിയമ കുരുക്കില്‍ വരെ പെട്ട്കിടക്കുകയാണ്. ഇപ്പോഴിതാ ചുരുളി സിനിമയെ പറ്റി ഉയരുന്ന വിവാദങ്ങളെ കുറിച്ച് ദുബായില്‍ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിച്ച ചെമ്പന്‍ വിനോദിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

വെറുതെ തെറി വിറ്റ് കാശുണ്ടാക്കാനല്ല ചുരുളി എന്ന സിനിമ എടുത്തത് എന്ന് ആവര്‍ത്തിച്ച് പറയുകയാണ് അദ്ദേഹം. ചെമ്പന്‍ വിനോദിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ആ സിനിമയിലെ കഥാപാത്രങ്ങള്‍ കുറ്റവാളികളാണ്. കുറ്റവാളികള്‍ താമസിക്കുന്ന സ്ഥലത്തുള്ളവര്‍ പ്രാര്‍ഥിച്ച് ഭക്ഷണം കഴിച്ച് ജീവിക്കുന്നവരായിരിക്കില്ല. അവര്‍ക്ക് അവരുടേതായ രീതിയുണ്ടാകും. അതാണ് സിനിമയില്‍ ചിത്രീകരിച്ചത്, സിനിമ തുടങ്ങമ്പോള്‍ തന്നെ മുതിര്‍ന്നവര്‍ക്ക് കാണാനുള്ളതാണെന്ന് എഴുതിക്കാണിക്കുന്നുണ്ട്. കുട്ടികളെ പറ്റി ആശങ്കപ്പെടുന്നവര്‍ ഇത് വായിച്ച ശേഷമാണ് സിനിമ കാണേണ്ടത്. നിയമാനുസൃതമായാണ് സിനിമ പ്രദര്‍ശനത്തിനെത്തിയത്. വിരല്‍ത്തുമ്പില്‍ എല്ലാ കാഴ്ചകളും ലഭ്യമായ കാലമാണിത്. അപ്പോള്‍ ഈ തലമുറയെ ചുരുളി എന്ന സിനിമയെടുത്ത് നശിപ്പിക്കേണ്ട കാര്യമില്ല. അങ്ങനെ നശിക്കുകയില്ല. അങ്ങനെ നശിക്കുന്നവരാണെങ്കില്‍ ആ തലമുറയെ കൊണ്ട് പ്രയോജനമില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.