‘വെളുത്ത പഞ്ചസാരയും കറുത്ത ചക്കരയും’ മമ്മൂട്ടിയുടെ പരാമർശത്തെച്ചൊല്ലി സമൂഹ മാധ്യമങ്ങളിൽ ചർച്ച കനക്കുന്നു!!

ഇക്കാലത്ത് ആര് എന്ത് തന്നെ പറഞ്ഞാലും അത് ചർച്ചയാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ.സിനിമാ താരങ്ങളും പൊതുപ്രവർത്തകരും അടക്കമുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നത പതിവാണ്.അത്തരത്തിൽ മമ്മൂട്ടി സിനിമ പ്രൊമോഷൻ…

ഇക്കാലത്ത് ആര് എന്ത് തന്നെ പറഞ്ഞാലും അത് ചർച്ചയാക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ.സിനിമാ താരങ്ങളും പൊതുപ്രവർത്തകരും അടക്കമുള്ള സെലിബ്രിറ്റികളുടെ പ്രസ്താവനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും വിശകലനം ചെയ്യപ്പെടുകയും ചെയ്യുന്നത പതിവാണ്.അത്തരത്തിൽ മമ്മൂട്ടി സിനിമ പ്രൊമോഷൻ പരിപാടിക്കിടെ പറഞ്ഞ ഒരു ‘തമാശ’യാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്.

റിലീസിനൊരുങ്ങുന്ന ക്രിസ്റ്റഫറിൻറെ പ്രൊമോഷൻറെ ഭാഗമായി നൽകിയ ഗ്രൂപ്പ് അഭിമുഖത്തിലാണ് വിവാദമായ നടൻ മമ്മൂട്ടിയുടെ പരാമർശം.സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യ ലക്ഷ്മിയോട് ‘മമ്മൂട്ടി ചക്കരയാണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ’ എന്ന് അവതാരകൻ ചോദിക്കുന്നു. മമ്മൂക്ക ചക്കരയാണെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു. ഇതിനോടുള്ള മമ്മൂട്ടിയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്


‘നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല, എന്നെ. കറുത്ത ശർക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാൽ കരിപ്പെട്ടിയാണ്, അത് അറിയാമോ? ആരേലും അങ്ങനെ ഒരാളെപ്പറ്റി പറയുമോ? അതേ സമയം ഞാൻ തിരിച്ചു പറഞ്ഞാൽ എങ്ങനെയുണ്ടാവും, കരിപ്പെട്ടിയെന്ന്?’, എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ പറഞ്ഞത്. മലയാള സിനിമയിലെ തന്നെ ഏറ്റവും അപ്‌ഡേറ്റഡ് ആയ കലാകാരനായി വിശേഷിപ്പിക്കപ്പെടുന്ന മമ്മൂട്ടിയിൽ നിന്നും ഇത്തരം പ്രസ്താവന ഉണ്ടാവാൻ പാടില്ലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. അതേ സമയം മ്മൂട്ടിയ അനുകൂലിച്ചും ആളുകൾ സോഷ്യൽ മീഡിയയിൽ ചർച്ച കനക്കുകയാണ്