അടിയോടടി പൊരിഞ്ഞടി; കൊച്ചീടെ ജെട്ടിയിൽ വീട്ടുകാർ തമ്മിൽ തല്ലുന്ന വീഡിയോ പുറത്ത്

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് വീട്ടുകാർ തമ്മിൽ അടി നടന്നു, പെരുമ്പള്ളി മുറിയിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് സംഘർഷത്തിൽ പരിക്കുകൾ ഏറ്റു. ഭിന്ന ശേഷിക്കാരായ രേഖക്കും മക്കൾക്കും പഞ്ചായത്ത് അനുവദിച്ച വഴി…

clash

ആലപ്പുഴ ആറാട്ടുപുഴയിൽ വഴിത്തർക്കത്തെ തുടർന്ന് വീട്ടുകാർ തമ്മിൽ അടി നടന്നു, പെരുമ്പള്ളി മുറിയിൽ രേഖ, മക്കളായ ആതിര, പൂജ എന്നിവർക്ക് സംഘർഷത്തിൽ പരിക്കുകൾ ഏറ്റു. ഭിന്ന ശേഷിക്കാരായ രേഖക്കും മക്കൾക്കും പഞ്ചായത്ത് അനുവദിച്ച വഴി അയൽവാസികൾ കെട്ടിയടക്കാൻ ശ്രമിച്ചതിനെ തുടർന്ന് നടന്ന വാക്കു തർക്കം പിന്നീട് അടിയിൽ അവസാനിക്കുക ആയിരുന്നു, പൊലീസ് എത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. തൃക്കുന്നപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഞായറാഴ്ച്ച ആയിരുന്നു സംഘർഷം നടന്നത്, അടിയുടെ വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ്, വഴിയെ തുടർന്നുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചത്. ഏറെ നാളായി വഴിയെച്ചൊല്ലി തർക്കം നടക്കുന്നുണ്ടായിരുന്നു. അഞ്ചു വീട്ടുകാർക്ക് ഒരു വഴിയാണ് ഉള്ളത്. അഞ്ചു പേർക്കെതിരെ പോലീസ് കേസെടുത്തു.

https://www.facebook.com/abhijith.vc.39/posts/1851516754991412?__cft__[0]=AZVmpJ3sOVPK3xdS6wHaTWIBWDGZichZOSJy7Zkrm1M7mA4RRoAbsOypoK70mJFkraZ1A9iYL9FbrkofDkln9biQU_KAo7WoxCVUAO8QZKG9G-mf9q5rtwUc1ycJxMA9cGd2iX-y1LHchRhI3-4TwpYo&__tn__=%2CO%2CP-R