August 16, 2020, 1:42 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3 കോടി രൂപ; ഇനി നേക്കഡിന്റെ ട്രൈലറുമായി രാംഗോപാൽ വർമ എത്തുന്നു

ram-gopal-varma-movie

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ വെബ്സൈറ്റ് ആയ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴി ജൂണ്‍ ആറിനാണ് ക്ലൈമാക്സ് എന്ന ചിത്രം റിലീസ് ചെയ്തത്. ഒരാള്‍ക്ക് സിനിമ കാണാന്‍ നൂറു രൂപയാണ് ഈടാക്കുന്നത്. ഫോണ്‍ നമ്ബര്‍ വഴി നമുക്ക് ടിക്കറ്റ് എടുക്കാം. റിലീസ് ദിവസം രാത്രി ഒന്‍പത് മണിക്ക് 50000 പേരാണ് സിനിമ കാണാന്‍ ഓണ്‍ലൈനില്‍ എത്തിയതെന്ന് രാം ഗോപാല്‍ വര്‍മ തന്നെ ട്വീറ്റ് ചെയ്തു.

source :RGV

ആദ്യദിനം 50 ലക്ഷമായിരുന്നു ആര്‍ജിവി കളക്‌ഷനായി പ്രതീക്ഷിച്ചത്. എന്നാല്‍ 12 മണിക്കൂര്‍ കൊണ്ട് കളക്‌ഷനായി ലഭിച്ചത് ഒരു കോടി അറുപത്തിയെട്ട് ലക്ഷം രൂപ. ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത് രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷവും.

തന്റെ ആദ്യ ഡിജിറ്റല്‍ റിലീസ് ഹിറ്റായതോടെ അടുത്ത പടവുമായി രാം വീണ്ടും എത്തിയിട്ടുണ്ട്. ഇത്തവണയും ലൈംഗികത തന്നെയാണ് പ്രമേയം. നേക്ക്ഡ് എന്നാണ് ചിത്രത്തിന്റെ പേര് തന്നെ. സിനിമയുടെ ചൂടന്‍ ട്രെയിലറും ഓണ്‍ലൈനില്‍ ഹിറ്റാണ്. സിനിമയുടെ റിലീസ് തിയതി തീരുമാനിച്ചിട്ടില്ല. ടിക്കറ്റിന് ഇത്തവണ നൂറ് രൂപ കൂട്ടിയിട്ടുണ്ട്.

source : RGV

ക്ലൈമാക്സിനേക്കാള്‍ ഹോട്ട് ആണ് നേക്ക്ഡ് എന്നാണ് ആര്‍ജിവിയുടെ കമന്റ്. അതുകൊണ്ട് തന്നെ കളക്‌ഷനും കൂടുമെന്നു തന്നെയാണ് സംവിധായകന്റെ പ്രതീക്ഷ. രാജമൗലി തന്റെ പുതിയ ചിത്രമായ ആര്‍ആര്‍ആര്‍ ഡിജിറ്റല്‍ റിലീസ് ചെയ്താല്‍ ആയിരം കോടി രൂപ പുഷ്പം പോലെ ലഭിക്കുമെന്നും ആര്‍ജിവി പറയുന്നു.

Related posts

മുണ്ടുമുടുത്ത് കുരുമുളക് പറിക്കാൻ കയറുന്നതിനു മുൻപ് ചുറ്റും ഒന്ന് ശ്രദ്ധിക്കുക !! അല്ലെങ്കിൽ പണി കിട്ടും …!! ജിപിയുടെ അനുഭവം

WebDesk4

തമ്മിലടി കൂടി നമിത പ്രമോദും മിയ ജോർജും, അടിയുടെ കാരണം ഇതാണ്

WebDesk4

ഇങ്ങനെ ഒരു അവസരം തന്നതിന് ഒരുപാട് നന്ദി, രാം ഗോപാൽ വർമ്മക്ക് നന്ദി പറഞ്ഞു നടി അപ്സര റാണി !!

WebDesk4

മലയാളികൾക്ക് സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

WebDesk4

നിറത്തിന്റെ പേരില്‍ പലരും എന്നെ പരിഹസിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു !!

WebDesk4

ബാഹുബലി വില്ലൻ റാണ ദഗ്ഗുബതി വിവാഹിതനാകുന്നു !!

WebDesk4

നടൻ രവി വള്ളത്തോൾ ഇനി ഓർമ്മകളിൽ മാത്രം

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

കൂടുതൽ കഴിക്കുമ്പോൾ പുള്ളിയുടെ ഒരു വൃത്തികെട്ട നോട്ടമുണ്ട് !! അച്ഛനെ പറ്റി ധ്യാൻ

WebDesk4

അമ്മയുടെ ശാപം മൂലമാണ് ഞാൻ ഒരു ഹാസ്യ നടനായി മാറിയത് !!

WebDesk4

ഭരതേട്ടനും ശ്രീവിദ്യയും തമ്മിൽ അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് എനിക്കറിയാമായിരുന്നു !!

WebDesk4

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള ആരോപണത്തിൽ മറുപടി നൽകി മാല പാർവ്വതി !!

WebDesk4
Don`t copy text!