‘കുറെ കാലമായി ചവര്‍ മലയാള പടത്തില്‍ ഇങ്ങനെ ഒരു മൂവി ഒരു ക്രെഡിറ്റ് തന്നെ ആണ്’

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത്…

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘കുറെ കാലമായി ചവര്‍ മലയാള പടത്തില്‍ ഇങ്ങനെ ഒരു മൂവി ഒരു ക്രെഡിറ്റ് തന്നെ ആണെന്നാണ് ക്ലിന്റോ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇരട്ട മലയാളം മൂവി
Spoiler alert
ഫേസ്ബുക് തുറന്നാല്‍ ഇപ്പൊ ഇരട്ട ആണ്.
അത്രമേല്‍ ഉയര്‍ത്തി കാണിക്കാന്‍ ഉള്ള ഒരു പടം ഉണ്ടോ ഈ ഇരട്ട. ക്ലൈമാക്‌സ് ഈ പടത്തിന്റെ ഹൈലൈറ്റ്. പക്ഷെ ക്ലൈമാക്‌സ് അടുക്കുമ്പോള്‍ എന്ത് തരം ക്ലൈമാക്‌സ് ആണെന്ന് അല്ലപം സെന്‍സ് കൊണ്ട് നോക്കിയാല്‍ മനസിലാവും. അതുകൊണ്ട് തന്നെ അത്ര വലിയ ട്വിസ്റ്റ് ഒന്നുമല്ല സമാനിക്കുന്നത്. പിന്നെ ഇന്നത്തെ കാലത്തു ഒരു പെണ്‍കുട്ടിക്ക് അതായത് ഇത്തിരി age ആയ ഒരാള്‍ക്കു സ്വന്തം അച്ഛന്റെ ഐഡന്റിറ്റി അറിയില്ല എന്ന് പറയുന്നതില്‍ വല്ല ലോജിക് ഉണ്ടോ പിന്നെ ഒരു മൈന്‍ഡ് ഡിസ്റ്റര്‍ബ്‌റിംഗ് ക്ലൈമാക്‌സ് ആണ് ഈ മൂവി യില്‍ എന്നുള്ളത് ഈ പടത്തിന്റെ ഒരു ഹൈലൈറ്റ്. പിന്നെ പെര്‍ഫോമന്‍സ് കാര്യത്തില്‍ എല്ലാവരും നന്നായി ആക്ട് ചെയ്തു. പിന്നെ ഒരു പോലീസ് ഓഫീസര്‍ ജോജു apperance വല്ലാതെ irritated ആകുന്നുണ്ട്. മൊത്തത്തില്‍ ഒരു ആവറേജ് മൂവി. പിന്നെ കുറെ കാലമായി ചവര്‍ മലയാള പടത്തില്‍ ഇങ്ങനെ ഒരു മൂവി ഒരു ക്രെഡിറ്റ് തന്നെ ആണ്. പിന്നെ ജോജു ചേട്ടന്‍ നിങ്ങള്‍ ആ apperance ഒന്ന് hardwork ചെയ്തു എടുത്താല്‍ അടുത്ത സൂപ്പര്‍ സ്റ്റാര്‍ നെ മലയാളത്തിനു കിട്ടും.Nb: ഇതില്‍ നായകന്റെ മാര്യേജ് ലീഗല്‍ ആകേണ്ട കാര്യമില്ല അപ്പോള്‍ ലവ് റിലേഷന്‍ ഇല്‍ കുട്ടി അപ്പോള്‍ ആ കുട്ടിക്ക് അച്ഛനെ അറിയില്ല പറയുമ്പോ ലോജിക് ഉണ്ട് പിന്നെ ക്ലൈമാക്‌സ് അതായത് കേസ് അനേഷിക്കുന്ന ട്വിന്‍ ബ്രദര്‍ പ്രമോദ് കൂടി സൂയിസൈഡ് ചെയെണം എന്നിട്ടു ആരെയാണ് ഈ രണ്ടു പേര് കൊന്നത് അല്ലെങ്കില്‍ എന്തുകൊണ്ട് എന്നിട്ടു ഈ matteril വരേണം അത് വരെ റീസണ്‍ ന്റെ മോട്ടിവേഷന്‍ ഒട്ടും വ്യൂവേഴ്‌സിനെ കാണിക്കരുത് എന്നിട്ടു ഒരു ട്വിസ്റ്റ് കൂടി റീസണ്‍ റിയല്‍ കാരണകാരന്‍ പ്രമോദ് ആവേണം കാരണം ആ സ്‌പോട്ടില്‍ ഇവര്‍ രണ്ടു പേരും ഉണ്ടായിരുന്നു ആരാ ചെയ്തത് എന്ന് കണ്ടു പിടിക്കാന്‍ പറ്റില്ല then appol iratta റോള്‍ ശരിക്കും ഈ മൂവി യില്‍ spoiler ആവുക.

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.