ക്ലബ് ഹൗസ് തന്ന പണി, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആദ്യ ഭാഗം! - മലയാളം ന്യൂസ് പോർട്ടൽ
News

ക്ലബ് ഹൗസ് തന്ന പണി, സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ആദ്യ ഭാഗം!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്ന കേൾക്കുന്ന ഒരു പേരാണ് ക്ലബ് ഹൗസ് എന്നത്. എന്നാൽ എന്താണ് ഈ ക്ലബ് ഹൗസ് ഇന്ന് ഇപ്പോഴും നമുക്ക് ചുറ്റുമുള്ള പൂരി ഭാഗം പേർക്ക് അറിയില്ല എന്നതാണ് സത്യം. എന്നാൽ ക്ലബ് ഹൗസ് എന്നത് മറ്റ് സോഷ്യൽ മെയ്യ് ആപ്പ്ളിക്കേഷനുകളെ പോലെ ഒരു ആപ്ലിക്കേഷൻ ആണ്. ശബ്‌ദം വഴി  ആശയ വിനിമയം നടത്താം എന്നുള്ളതാണ് ഇതിന്റെ ഒരു പ്രത്യേകത. ഇപ്പോൾ ഈ ക്ലബ് ഹൗസിനെ പ്രധാന വിഷയം ആക്കിക്കൊണ്ട് ഒരുകൂട്ടം ചെറുപ്പക്കാർ ഒരുക്കിയ ഒരു ഹൃസ്വ ചിത്രം ആണ് ശ്രദ്ധ നേടുന്നത്. Clubhouse തന്ന പണി എന്ന തലകെട്ടോടു കൂടിയാണ് ഈ ഷോർട്ട് ഫിലിം പുറത്തിറക്കിയിരിക്കുന്നത്.

പ്രമുഖ യൂട്യൂബ് ചാനൽ ആയ വടക്കൻ എന്റർടൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിൽ കൂടിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇന്നലെയാണ് ഈ ഷോർട്ട് ഫിലിം പുറത്ത് വിട്ടത്. നിരവധി പേരാണ് ഇതിനോടകം ചിത്രം കണ്ടു കഴിഞ്ഞിരുന്നത്. പ്രിയേഷും വിഷ്ണുവും ചേർന്ന് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ടീം വടക്കൻ ആണ്. നിതിൻ പി സുഭാഷ് എഡിറ്റ് ചെയ്ത് ചിത്രം യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്. മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. കുപ്പി ടെ കാര്യം പറഞ്ഞു ആരെയും ഇങ്ങനെ പറ്റിക്കല്ലേ ഡാ, ഇത് തന്നെയാ ഇപ്പൊ എല്ലാവിടത്തും ……. സംഭവം പൊളിച്ചു, ഇഷ്ടപ്പെട്ടു ഇനിയും വീഡിയോസ് ആയി വരൂ, കൊള്ളാം പൊളി ഐറ്റം തുടങ്ങി നിരവധി അഭിപ്രായങ്ങൾ ആണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

 

Join Our WhatsApp Group

Trending

To Top
Don`t copy text!