ഒരു സ്റ്റാർട് അപ്പ് ആയി തുടങ്ങി ലോകമെമ്പാടും വൈറലായി മാറിയ ആപ്പാണ് ക്ലബ് ഹൗസ്. ശബ്ദം വഴി ആശയവിനിമയം നടത്തുന്ന ക്ലബ് ഹൗസിൽ ഇതിനോടകം ഒത്തിരി പേരാണ് അക്കൗണ്ടെടുത്തത്.

ഏതൊരിടത്തും നമ്മൾ നമ്മുടെ വിലപ്പെട്ട സമയം ചിലവഴിക്കണമെങ്കിൽ തീർച്ചയായും നമ്മളെ ആകർഷിക്കുന്ന എന്തെങ്കിലും ഒന്ന് അവിടെ ഉണ്ടായിരിക്കണം. ക്ലബ് ഹൗസിൽ അങ്ങനെ ഒന്നുണ്ട്. കേരള കഫേ എന്ന പേജിലൂടെ എല്ലാ ദിവസവും രാവിലെ 9…

ഏതൊരിടത്തും നമ്മൾ നമ്മുടെ വിലപ്പെട്ട സമയം ചിലവഴിക്കണമെങ്കിൽ തീർച്ചയായും നമ്മളെ ആകർഷിക്കുന്ന എന്തെങ്കിലും ഒന്ന് അവിടെ ഉണ്ടായിരിക്കണം. ക്ലബ് ഹൗസിൽ അങ്ങനെ ഒന്നുണ്ട്. കേരള കഫേ എന്ന പേജിലൂടെ എല്ലാ ദിവസവും രാവിലെ 9 നും 11 നും ഇടയിൽ ശ്രോതാക്കളിലേക്കെത്തുന്ന Success Stories, People inspiring People’s എന്ന പ്രോഗ്രാമാണത്. സ്വന്തം പ്രൊഫൈൽ പിക്ചറും വ്യക്തിത്വം വ്യക്തമാക്കുന്ന ബയോയുമുള്ള ഏതൊരാൾക്കും പ്രത്യേകമായ നിബന്ധനകൾ ഒന്നും തന്നെ ഇല്ലാതെ സംസാരിക്കാൻ പറ്റുന്നൊരിടം. ഒരോ വ്യക്തിയും അവരുടെ അനുഭവങ്ങൾ തുറന്നു പറയുന്നു. ഓർമ്മ വെച്ച കാലം മുതൽ അവർ കേട്ടു വളർന്നതും കണ്ടു പരിചരിച്ചതും തുടങ്ങി ഇപ്പോൾ അവർ എത്തി നിൽക്കുന്നത് വരെയുള്ള അവരുടെ ജീവിതയാത്രയിലെ നിമിഷങ്ങളാണ് പങ്കുവെക്കുന്നത്.

എല്ലാ ദിവസവും രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സക്സസ് സ്റ്റോറീസിൽ എണ്ണിയാലൊതുങ്ങാത്തത്ര കഥകളാണ് ശ്രോതാക്കളിലേക്കെത്തുന്നത്. ക്ലബ് ഹൗസിൽ ഒട്ടനവധി പേജുകളും ഗ്രൂപ്പുകളുമൊക്കെ ഉണ്ടെങ്കിലും ബിജി കുര്യൻ, തോമസ് സക്കറിയ, ജിനു തോമസ്, അരവിന്ദ് ചന്ദ്രശേഖർ എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന Success Stories, People inspiring People’s എന്ന പ്രോഗ്രാമിനാണ് കേൾവിക്കാറേറെ. മികച്ച പ്രതികരണങ്ങളോടെ മുന്നിട്ടു നിൽക്കുന്ന ഈ പ്രോഗ്രാമിൽ ലിസണേർസിൽ നിന്നും ഹാന്ഡ് റൈസ് ചെയ്യുന്നവർക്കാണ് മോഡറേറ്റേർസ് സ്പീക്കർസ് കൊടുത്ത് സംസാരിക്കാനുള്ള അവസരം നൽകുന്നുത്. ഒരുപാട് പേർ ഒരേ സമയം സംസാരിച്ചാൽ അത് കേൾവിക്കാർക്ക് അലോസരമുണ്ടാക്കും എന്നതിനാലാണ് ഈ രീതി പിന്തുടരുന്നത്. പ്രോഗ്രാം അവസാനത്തൊടടുക്കുമ്പോൾ മോഡറേറ്റേർസ് സ്പീക്കേർസ് പങ്കുവെച്ച അനുഭവങ്ങളുടെ സംഗ്രഹം എന്നോണം അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുന്നു.

കൂടുതൽ പേരും പഠന വിജയം, ബിനസ് വിജയം, ജീവിത വിജയം എന്നിവയൊക്കെയാണ് പങ്കുവെക്കുന്നതെങ്കിലും പരാജയങ്ങൾ തുറന്നു പറയാനുള്ള അവസരവും സക്സസ് സ്റ്റോറീസ് നൽകുന്നു. ‘പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ്’ എന്നാണല്ലോ. ചില വിഷയങ്ങൾ കൂടുതൽ വിശാലതയിലേക്കെത്തുമ്പോൾ അവക്ക് വേണ്ടി മറ്റൊരു റൂം ക്രിയേറ്റ് ചെയ്യുന്നു.

ഈ ലോകത്ത് വിലമതിക്കാനാവാത്തതും തിരിച്ചെടുക്കാൻ സാധിക്കാത്തതുമായ ഒന്നേ ഒള്ളൂ. അത് സമയമാണ്. ‘ഈ സമയവും കടന്നു പോവും’ എന്ന് നമ്മൾ പറയുമെങ്കിലും നഷ്ട്ടപ്പെട്ട സമയം എന്നത് നഷ്ടം തന്നെയാണ്. നമ്മുടെ വിലപ്പെട്ട സമയം ലോക്ക്ഡൗണിൽ വീട്ടിലിരുന്ന് ചിലവഴിച്ചവർക്ക് കൂടുതൽ ആവേശത്തോടെ ജീവിതം തുടരാൻ പ്രചോദനം പകരുന്ന വാക്കുകളാണ് സക്സസ് സ്റ്റോറീസിൽ പങ്കുവെക്കുന്നത്.